CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 36 Seconds Ago
Breaking Now

യുക്മ നാഷണല്‍ കലാമേളയ്ക്കിനി രണ്ട് നാളുകള്‍ കൂടി മാത്രം.

ഉത്സവ പ്രതീതിയില്‍ ലെസ്റ്ററിലെ മലയാളികള്‍.

ലെസ്റ്റര്‍: യുക്മ എന്ന കരുത്തുറ്റ ജനകീയ കുട്ടായ്മ പിറന്നു വീണ മണ്ണായ ലെസ്റ്ററിലേക്ക് അഞ്ചാമത് യുക്മ നാഷണല്‍ കലാമേള കടന്നു വരുമ്പോള്‍ ലെസ്റ്റര്‍ മലയാളികള്‍ക്ക് ആഹ്ലാദത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍. യുക്മ പിറവിയുടെ പിതൃത്വം ഏറ്റെടുക്കാനായ് പലരും കടിപിടി കുടുമ്പോൾ നിശബ്ദമായി തങ്ങളുടെ ആശയം ഉയർത്തുന്ന ആവേശത്തിൽ സന്തോഷിക്കുകയാണ് ലെസ്റ്റര്‍  കേരള കമ്മ്യൂണിറ്റി. യു.കെയില്‍ എത്തിയ മലയാളികളുടെ ഭാവി തലമുറക്കായി, പ്രവര്‍ത്തന നിരതരായ കര്‍മ്മ ധീരന്മാര്‍ നയിക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ചെയ്തു വരുന്ന നിരവധി കാര്യങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് യുക്മ നാഷണല്‍ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.പ്രസിഡന്റ് ബെന്നി പോള്‍, സെക്രട്ടറി ബ്ലെസ്സി ഷാജി എന്നിവരുടെ കരുത്തുറ്റ നേതൃത്വത്തില്‍ മികച്ച സംഘാടക നിര തന്നെ എല്‍.കെ.സിയ്ക്ക് സ്വന്തമായുണ്ട്.

          യുക്മ എന്ന പ്രസ്ഥാനം തുടക്കം കുറിക്കുവാൻ കാരണം ആയ ചിന്താധാരകളെ ഉണ൪ത്തിയെങ്കിലും യുക്മയെ വീക്ഷിച്ചു നിരീക്ഷിച്ചു സ്വാർത്ഥ താല്പര്യങ്ങള്‍ക്ക് അതീതം ആണ് എന്ന് മനസിലാക്കിയ ശേഷം യുക്മയുടെ ഭാഗമായ സംഘടനയാണ് ലെസ്റെർ കേരള കമ്മ്യൂണിറ്റി . നന്മയുടെ നേർപാതയിൽ യുക്മയ്ക്കൊപ്പം നില്കുന്ന മറ്റു സംഘടനകളെ പോലെ തന്നെ ഹൃദയം കവരുന്ന പ്രവര്‍ത്തന ശൈലി കൊണ്ട് മുഴുവൻ ലെസ്റെർ നിവാസികളുടെ ആദരവ് നേടിയെടുത്തു ജൈത്ര യാത്ര തുടരുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഏറ്റെടുത്ത് വിജയിപ്പിചിട്ടുള്ളത് നിരവധി സംരംഭങ്ങളാണ്. യുക്മയുടെ പിറവിക്ക്  മു൯പ്പ് തന്നെ സ്കൂൾ യുവജനോല്സവങ്ങൾ പോലെ കലാമേളകൾ യുകെയിൽ ആദ്യമായി സംഘടിപ്പിച്ചതും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആയിരുന്നു. 

 ലെസ്റ്ററില്‍ നടക്കുന്ന വിവിധ പരിപാടികളിൽ ലെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് പ്രാതിനിധ്യം കൊടുക്കുനത്തിൽ ലെസ്റ്റര്‍ സിറ്റി കൌണ്‍സിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. ഈ വ൪ഷം ദീപാവലി ആഘോഷത്തിൽ കൌണ്‍സിൽ ആഭിമുഖ്യത്തില്‍ നടന്ന പ്രദർശനത്തിൽ തിളക്കമാ൪ന്ന പ്രകടനം കാഴ്ച വെക്കാൻ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിക്ക് കഴിഞ്ഞിരുന്നു. കേരള ഗ്രാമം പുനസൃഷ്ടിച്ചും, അത്ത പൂക്കളം തീർത്തും അവര്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബി ബി സി യും സ്റ്റാർ പ്ലസ്സും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികളുടെ പ്രത്യേക അഭിമുഖം സംപ്രേഷണം ചെയുകയുണ്ടായി.

 യുക്മ കലാമേള ഏറ്റെടുത്ത് നടത്താന്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി തീരുമാനിച്ചത് മുതല്‍ മുന്‍പില്ലാത്ത വിധം നിരവധി വെല്ലുവിളികളാണ് സംഘടനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ എല്ലാത്തിനെയും അതിജീവിച്ച് ഏറ്റവും ഭംഗിയായി തന്നെ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലെസ്റ്റര്‍ കലോത്സവത്തെ ആകര്‍ഷകമാക്കുന്ന മനോഹരമായ ലോഗോയ്ക്ക് രൂപം കൊടുത്തത് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ജോയിന്‍റ് സെക്രട്ടറിയും യുക്മ ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്ററും യുക്മ സാംസ്കാരികവേദി കമ്മറ്റി മെമ്പറും ആയ അനീഷ്‌ ജോണ്‍ ആണെന്നതും സംഘടനയ്ക്ക് അഭിമാനമായി. മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ കലാമേളയില്‍ വച്ച് ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് ആയിരുന്നു ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചത്‌. യുക്മ കലാമേളയുടെ ​വിവിധ സ്റ്റേജുകള്‍ നിയന്ത്രിക്കാൻ യുക്മാക്കൊപ്പം കേരള കമ്മ്യൂണിറ്റി കമ്മിറ്റി അംഗങ്ങളായ അജയ് പെരുംപാലത്ത് ,  ജോസഫ്‌ ഇമ്മാനുവേൽ , ഷാജിമോൻ , സോണി ജോർജ് , റ്റെൽസ് മോൻ , ബിന്സി ഷാജു ബിന്സി ജോസ് , സജി , ജിബിണ്‍ , അനിൽ , ബിജു പോൾ, ജിജിമോൾ ഷിബു , ദീപ ഷാജി , തുടങ്ങിയവരും അണിനിരക്കും . കൃത്യമായ നടത്തിപ്പിന് വേണ്ടി യുക്മയ്ക്കും  ലെസ്റ്റര്‍  കേരളയ്ക്കുമൊപ്പം എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന്  ഭാരവാഹികൾ അഭ്യര്‍ഥിച്ചു.

 

 

 


ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയുടെ പ്രായോജകര്‍ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് മണി ട്രാന്‍സ്ഫര്‍, ജോര്‍ജ്ജ് ക്ലെയിംസ്, സെന്റ്‌ മേരീസ് ഇന്റര്‍ നാഷണല്‍, റിംഗ് റ്റു ഇന്ത്യ, പോള്‍ ജോണ്‍ സോളിസിറ്റര്‍സ്, ഹേറോണ്‍ ഇന്റര്നാഷണല്‍, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, കാവ്യ സില്‍ക്സ്, ഒലിവ് ബില്‍ഡേര്‍സ്, സൈബു കാന്‍ കരാട്ടെ യു.കെ എന്നിവരാണ്. യുക്മ കലാമേള വേദിയുടെ അഡ്രസ്സ് ചുവടെ കൊടുത്തിരിക്കുന്നു.  

 

Judge meadow community college
Marydene drive 
Evington   
LE5 6HP




കൂടുതല്‍വാര്‍ത്തകള്‍.