CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 6 Seconds Ago
Breaking Now

മമ്മൂട്ടിയുടെ മരം നടൽ വെല്ലുവിളി ഇംഗ്ലണ്ടിലും സൂപ്പർ ഹിറ്റ്

ഫെയിസ്ബുക്കിലൂടെ രൂപം കൊണ്ട ഐസ് ബക്കറ്റ് ചലഞ്ചിനു ബദലായി മമ്മൂട്ടി രൂപം കൊടുത്തതാണ് മൈ ട്രീ ചലഞ്ച്

 ബെല്ഫാസ്റ്റ്(യു. കെ );  മരം നടാനും പച്ചപ്പിനും ആയി മലയാളത്തി൯െറ മഹാനടൻ നടത്തിയ വെല്ലുവിളി "മൈ ട്രീ ചല്ലഞ്ച്"  അന്തർ ദേശീയ തലത്തിൽ തരങ്കമയി  മാറുന്നു .ഓസ്ട്രേലിയയിലെ ഹോബാ൪ട്  ഗ്ലെനോര്ക്കി മേയറുടെ വെല്ലുവിളി ഏറ്റെടുത്ത ഇംഗ്ലളണ്ടിലെ ബെല്ഫാസ്റ്റ് മേയ൪ ശ്രീമതി നിക്കോള മാലൻ,ബെല്ഫാസ്റ്റിലെ   ഫിനഗി  കമ്മ്യുനിറ്റി ഹാളിനു മുമ്പിൽ മരം നടുകയും അയൽ രാജ്യമായ അയ൪ലണ്ടിന്റെ തലസ്ഥാനം ,ടബിളിൻ മേയർ ക്രിസ്റ്റി ബറാകിനെ വെല്ലുവിളിക്കുകയും ചെയ്തു .
ഫെയിസ്ബുക്കിലൂടെ രൂപം കൊണ്ട  ഐസ് ബക്കറ്റ് ചലഞ്ചിനു  ബദലായി മമ്മൂട്ടി രൂപം കൊടുത്തതാണ്  മൈ ട്രീ ചല്ഞ്ച്.ആസ്ട്രേലിയൻ ഗ്ലെനോര്ക്കി മേയറിൽ നിന്നും വെല്ലുവിളി ഏറ്റെടുത്ത  മേയർ, ബെല്ഫാസ്റ്റ് മേയർ, ബാല്മോരാൽ ഇന്ത്യൻ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ (ഇമ) യുമായി ചേ൪ന്നാണ് മൈ ട്രീ ചലഞ്ച് ഇംഗ്ലണ്ടിലും എത്തിച്ചത്. ആഗോള താപനം എന്ന ഭീകര വെല്ലുവിളിയെ നേരിട്ടുന്ന ഈ സമയത്ത് മമ്മൂട്ടി തുടങ്ങി വച്ച ഈ പ്രക്രിയ ലോകരാജ്യങ്ങൾക്ക്  ഗുണം ചെയ്യുമെന്നു മേയർ പറഞ്ഞു .മമ്മൂട്ടിയെ പോലെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റു വ്യക്തികളും പ്രസ്ഥനങ്ങളും നന്മയുടെ ഈ കൂട്ടായ്മയിൽ പങ്കു ചേരണമെന്നും മേയർ അഭ്യ൪ഥിച്ചു.മൈ ട്രീ ചലഞ്ചിനു രൂപം കൊടുത്ത മമ്മൂട്ടിയും ബെൽഫാസ്റ്റിൽ അത് നടപ്പാക്കാൻ മു൯ കൈ എടുത്ത ഇന്ത്യൻ മലയാളി അസ്സോസ്സിയെഷനെയും മേയ൪ പ്രശംസിച്ചു.
ചടങ്ങിൽ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡ൯റ് സ്മിത കുരിയൻ ,സെക്രട്ടറി അലക്സ് സ്റ്റീഫൻ ,ട്രഷറർ ആൻസി മാത്യു ,ബെല്ഫാസ്റ്റ് കമ്മ്യുനിറ്റി ഡെവലപ്മെന്റ് ഓഫീസർ രൈമന്റ് സ്റ്റുഅർറ്റ്, ഫിനഗി സെർ സൂപ്പർവൈസർ എഡ്ന മാർഷൽ ,സാമൂഹിക പ്രവർത്തകൻ കെവിൻ മെക് വൈ ,ഡോ.ഉമേഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു .
തുടർന്ന്, മേയർ നടത്തിയ ചായ സൽക്കാരത്തിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.
മമ്മൂട്ടിക്കൊപ്പം ഈസി സോഫ്റ്റ്‌ ടെക്നോളജീസ് സി.ഇ.ഒ അബ്ദുൽ മനാഫ് ,പ്രകൃതി ഫോട്ടോഗ്രാഫർ ഇംതിയാസ് എന്നിവരും മൈ ട്രീ ചലഞ്ചിന്റെ രൂപകൽപ്പനയിൽ ഉണ്ടായിരുന്നു .അതേസമയം ഇറ്റലിയിലെ റോമിലും നൂസിലാ൯ഡിലും ഈ മാസം തന്നെ മൈ ട്രീ ചാലഞ്ചുകൾ നടക്കുമെന്ന് മൈ ട്രീ ചലഞ്ച് യൂറോപ്പ് കോ൪ഡിനേറ്റ൪ റിജു ജോഷ്വ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.