CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 13 Seconds Ago
Breaking Now

ബ്രയാന്‍ ഓര്‍മ്മയായി.. മരണമില്ലാത്ത ലോകത്തിലേക്ക്.. തനിയെ നടന്ന്..

ഇന്നലെ ടിംമ്പര്‍ലിലെ സെന്റ് ഹ്യൂസ് പള്ളിയില്‍ തടിച്ചുകൂടിയ ജന സമുദ്രം തങ്ങളുടെ പ്രിയപ്പെട്ടവന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടിരുന്നു....

ഒരിക്കലെങ്കിലും പരിചയപ്പെടുവാന്‍ സാധിച്ച കൂട്ടുകാര്‍ക്കൊന്നും ഈര്‍ജ്വ സ്വലനായി ഓടിനടന്നിരുന്ന കളി തമാശ പറഞ്ഞ് ചിരിപ്പിച്ചിരുന്ന മനോജ് എന്ന ഓമനപ്പേരുള്ള ബ്രയാന്റെ വിടവാങ്ങല്‍ ദിവ്യബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല,ബ്രയാന്‍ എന്ന നല്ല സ്‌നേഹിതന്‍ എന്നന്നേക്കുമായി എല്ലാവരേയും വിട്ടുപോവുകയാണെന്ന് ,

നേരത്തെ ഭവനത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കൃത്യം 11 മണിക്ക് തന്നെ ബ്രയാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹന വ്യൂഹം ടിമ്പര്‍ലി സെന്റ് ഹ്യൂസ് പള്ളിയില്‍ എത്തിച്ചേര്‍ന്നു.മൃതദേഹത്തെ അനുഗമിച്ച് ഭാര്യ ബിന്ദുവും മക്കളായ ഓസ്റ്റിന്‍,ആഷ്‌ലി സഹോദരങ്ങളായ അയോണാ ഷാജി.,വിനോദ്,സനോജ് എന്നിവരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന നൂറുക്കണക്കിന് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വൈദീകരായ ഫാ റോബിന്‍സണ്‍ മെല്‍ക്കിന്‍സ്,ഫാ തോമസ് തോപ്പപ്പറമ്പില്‍,ഫആ തോമസ് മടുക്കമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലത്തീന്‍ ആരാധനാ ക്രമത്തില്‍ ദിവ്യബലി  നടന്നു.ദിവ്യബലി മധ്യേ ഫാ തോമസ് മടുക്കമൂട്ടില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു.

 

ദിവ്യബലിയ്ക്ക് ശേഷം അനുസ്മരണ പ്രസംഗങ്ങളില്‍ കുടുംബാംഗങ്ങളെ പ്രതിനീധീകരിച്ച് ബ്രയാന്റെ കുഞ്ഞുമകള്‍ ആഷ്‌ലിന്‍ ബ്രയാന്‍,സഹോദരി ഭര്‍ത്താവ് ഷാജി ആന്റണി എന്നിവര്‍ സംസാരിച്ചു.കുഞ്ഞ് ആഷ്‌ലിയുടെ സംസാരം കേട്ടു നിന്നവര്‍ വിതുമ്പലുണ്ടാക്കി.അടുത്ത സുഹൃത്തുക്കളായ ബിജോയ് മാത്യു,ബോബന്‍ റുഡോര്‍ഫ് എന്നിവരും ബ്രയാനുമൊത്തുള്ള അവരുടെ സ്മരണകള്‍  പങ്ക് വച്ചു.മരിക്കുന്നതിന് മുമ്പ് തന്നെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സമ്മത പത്രത്തില്‍ ഒപ്പുവച്ചിരുന്ന ബ്രയാന്‍ മരണശേഷം സാധിക്കുന്ന എല്ലാ അവയവും ദാനം ചെയ്തുകൊണ്ട് സമൂഹത്തിന് നല്ല മാതൃകയായി എന്ന് വിതുമ്പലോടെയാണ് അവര്‍ അനുസ്മരിച്ചത് .

മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം പള്ളിയ്ക്കകത്തും പുറത്തും തിങ്ങിനിറഞ്ഞിരുന്ന നാനാജാതി മതസ്തരായ നൂറു കണക്കിന് ആളുകള്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് അന്ത്യോപചാരമര്‍പ്പിച്ച് നടന്ന് നീങ്ങി.പ്രധാനപ്പെട്ട പല സംഘടനകള്‍ക്കും വേണ്ടിയും പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു.യുക്മയ്ക്ക് വേണ്ടി അലക്‌സ് വര്‍ഗ്ഗീസ്,അഡ്വ സിജു ജോസഫ്,മാമ്മന്‍ ഫിലിപ്പ് ,എംഎംസിഎയ്ക്ക് വേണ്ടി മനോജ് സെബാസ്റ്റിയന്‍,ബെന്നിച്ചന്‍ മാത്യു,സെന്റ് തോമസ് ആര്‍ സി സെന്ററിന് വേണ്ടി കെ കെ ഉതുപ്പ്,രാജു ആന്റണി,കേരളാ കാത്തലിക് അസോസിയേഷനു വേണ്ടി ബിജു ആന്റണി,സുശീല ജേക്കബ്,സുനില്‍ കോച്ചേരി,ജോസ് ജോര്‍ജ്ജ്,ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി സിറിയക് ജെയിംസ്,ജോസ് പടപുരയ്ക്കല്‍,എംഎംഎയ്ക്ക് വേണ്ടി പോളസണ്‍ തോട്ടപ്പള്ളി,ബിഎംഎയ്ക്ക് വേണ്ടി ബേബി ലൂക്കോസ്,ഫ്രണ്ട്‌സ് ക്ലബ്ബിന് വേണ്ടി ജീജു സൈമണ്‍,ആന്‍സന്‍,ഹിന്ദു സമാജത്തിന് വേണ്ടി ഗോപകുമാര്‍,സെന്റി മേരീസിന് വേണ്ടി സാബു കുര്യന്‍,മാഞ്ചസ്റ്റര്‍ ആര്‍ സി സെന്റര്‍,ജീസസ് യൂത്ത്,ടിഎംഎയ്ക്ക് വേണ്ടി അഡ്വ റെന്‍സന്‍ സക്കറിയാസ്,ഷിജു എസ്എംഎയ്ക്ക് വേണ്ടി ബിജു കറോടന്‍,ജെയിംസ് തുടങ്ങി നിരവധി സംഘടനകള്‍ക്കായി റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.

 

തുടര്‍ന്ന് വിലാപയാത്ര പള്ളിയില്‍ നിന്നും മൂന്ന് മൈല്‍ അകലെയുള്ള ഡന്‍ഹാം ലാവ്ന്‍ സെമിത്തേരിയിലേക്ക് ,അവിടേയും പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തവരെല്ലാം എത്തിച്ചേര്‍ന്നിരുന്നു.അവസാനം ആറടിമണ്ണിലേക്ക് ..മനുഷ്യാ നീ മണ്ണാകുന്നു..മണ്ണിലേക്ക് തന്നെയെന്ന് ഓര്‍ത്ത് കൊള്ളുക... മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മാഞ്ചസ്റ്ററില്‍ സ്‌നേഹിച്ചും നന്മ ചെയ്തും ജീവിതം മുന്നോട്ട് നയിക്കാന്‍ ഓര്‍മ്മപ്പെടുത്തികൊണ്ട് ..ഒരു നൊമ്പരമായി.. ബ്രയാന്‍ മറഞ്ഞു..

 ബെറ്റർ ഫ്രെയിംസ് യു.കെ പകർത്തിയ മൃതസംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

 




കൂടുതല്‍വാര്‍ത്തകള്‍.