CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 33 Seconds Ago
Breaking Now

17 ലക്ഷത്തിൽ പരം രൂപ സഹായഹസ്തമേകി വോക്കിംഗ് കാരുണ്യ..

വോക്കിംഗ് കാരുണ്യ നാലാം വർഷത്തേയ്ക്ക് നിസ്വാർത്ഥ സേവനവുമായി ശക്തമായ നേതൃത്വനിര തന്നെ വീണ്ടും.

ദുരിതങ്ങളുടെ നടുവിൽ  ജീവിതം  വഴിമുട്ടിയ  ഒരു കൂട്ടം മനുഷ്യർക്ക്‌ സഹായഹസ്തമേകി
വോക്കിംഗ് കാരുണ്യചാരിറ്റബിൾ സൊസൈറ്റി  നാലാം വർഷത്തിലേയ്ക്ക്.ആരോഗ്യ രംഗത്തും
വിദ്യാഭ്യാസ രംഗത്തും നിരവധിയാളുകൾക്ക്  സ്വന്തനമായ  സൊസൈറ്റിയുടെ പ്രവര്ത്തനം
ഒരു കൂട്ടം യു.കെ. മലയാളികള്ക്ക്  പകര്ന്നു നല്കുന്നതാകട്ടെ അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
നാലാം വർഷത്തിലേയ്ക്ക് സൊസൈറ്റി പ്രവര്ത്തനം കടന്നതോടെ കാരുണ്യ പ്രവർത്തനത്തിൽ
മറ്റുള്ളവർക്ക് മുമ്പിൽ  ഒരു മാതൃകയാണ് വരച്ചു കാട്ടുന്നത്
വോക്കിംഗ് Woodham ചർച്ച്  ഹാളിൽ വച്ച് നടന്ന വോക്കിംഗ് കാരുണ്യയുടെ  മൂന്നാമത്  ജനറൽ
ബോഡി യോഗത്തിൽ വരവ് ചിലവുകൾ അവതരിപ്പിക്കുകയും നിസ്വാർത്ഥ  സേവനം  കാഴ്ച്ച
വച്ച  നിലവിലുള്ള ഭാരവാഹികളായ പ്രസിഡന്റ്റ്, ജെയിൻ ജോസഫ്‌ ,സെക്രട്ടറി  സിബി ജോസ്
ട്രഷറർ ബോബാൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ  തുടരാൻ നിറഞ്ഞ കൈയ്യടികളോടെ
ജനറൽ  ബോഡി യോഗം തീരുമാനിച്ചു. 2014 നവംബർ മാസം വരെയുള്ള കണക്കുകൾ അനുസരിച്ച്
17,09353 ലക്ഷം രൂപയാണ് കാരുണ്യ ഇതുവരെ കേരളത്തിലെ പാവങ്ങള്ക്കും രോഗികള്ക്കുമായി
കൈമാറിയിട്ടുള്ളത്.

2011 നവംബറില്‍ രൂപികൃതമായ വോക്കിംഗ്  കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി യു.കെ മലയാളി സമൂഹത്തിനു അഭിമാനവും മാതൃകയുമായി  വിജയകരമായ നാലാം   വര്‍ഷത്തിലേക്ക് പ്രയാണമാരംബിച്ചു . കഴിഞ്ഞ മുന്ന്  വർഷ കാലയളവിൽ  കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത മുപ്പത്തൊന്നിടങ്ങളിൽ , വ്യക്തികൾക്കും  പ്രസ്ഥാനങ്ങൾക്കുമായി   ധനസഹായമെത്തിച്ചുകൊണ്ട്  ജനഹൃദയങ്ങളില്‍ ഇടം നേടിയ കൂട്ടായ്മയാണ് വോക്കിംഗ്  കാരുണ്യ ചാരിറ്റബിൾ  സൊസൈറ്റി.
രോഗികളെയും  പാവങ്ങളെയും സഹായിക്കുന്നതിനൊപ്പം വളര്ന്നു വരുന്ന പുതു തലമുറയ്ക്ക് ഒരു കൈത്താങ്ങായി, തിരെഞ്ഞെടുക്കപ്പെട്ട കേരളത്തിലെ വിവിധ ജില്ലകളിലെ പാവപ്പെട്ട പഠനത്തിൽ സമർഥരായ
ഒന്പത് വിദ്യാർഥികൾക്ക്‌ വര്ഷം തോറും 5000 രൂപ സ്കോളർഷിപ്പ്  നല്കി പഠിക്കുവാൻ സമർഥരായ
വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു പോരുന്നു.
അർബുദ  രോഗികള്‍, വൃക്ക സംബന്തമായ രോഗത്താല്‍ വലയുന്നവര്‍, ഭക്ഷണവും വസ്ത്രവും ഇല്ലാതെ അനാഥരായി കഴിയുന്ന നിരവധി  വൃദ്ധജനങ്ങള്‍, ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുന്ന കൊച്ചു കുട്ടികള്‍ മുതലായവർക്ക്  ഒരു പരിധി വരെ  കൈതങ്ങകാന്‍ കഴിഞ്ഞു എന്നത് യു കെ യിലെ എല്ലാ മലയാളികള്‍ക്കും അഭിമാനാര്‍ഹകമാണ്.
തികച്ചും  ചിട്ടയായ പ്രവര്‍ത്തനവും സത്യസന്തമായ പ്രവര്‍ത്തന ശൈലിയും കൊണ്ടാണ് യു കെ യിലെ ജനങ്ങള്‍ വോക്കിംഗ്  കരുണ്യയെ നെഞ്ചോടു ചേര്‍ത്തത്.കാരുണ്യയുടെ പ്രവര്ത്തനങ്ങളെ കൂടുതൽ
അടുത്തറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688

കാരുണ്യയുടെ സാമ്പത്തിക ഇടപാടുകള്‍ തികച്ചും സുതാര്യമായ രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട്‌ മുഖേന മാത്രമേ  കാരുണ്യ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കു. ജനങ്ങള്‍ നല്‍കുന്ന  ഓരോ പെനിയും അര്‍ഹാതപെട്ട കരങ്ങളില്‍ കൃത്യസമയത്ത് എത്തിക്കുന്നു എന്നത് വോക്കിംഗ്  കരുണ്യയെ എന്നും ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. യു കെയിലെ മലയാളികള്‍ നകിയ ഈ സ്നേഹം, വിശ്വസ്തത, സഹകരണം  തുടര്‍ന്നും പ്രേതീഷിച്ചു കൊണ്ട് പോയ വര്‍ഷത്തെ കണക്ക് നിങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.

Jain Joseph
President.
 
Siby Jose
Secretary

Boban Sebastian
Treasurer

DONATIONS GIVEN UNTIL 2012-2013 in RS- 11,14253

INCOME STATEMENT 2013-2014

OPENING BALANCE                     1125.00

DONATIONS GIVEN TO                      £                       INR

RENJITH   KOTTAYAM                    325.00                 40000.00

BYJU KANNUR                           395.00                 50000.00

PREDEESH  VECHOOR                     470.00                 50000.00

BENNY KADUTHURUTHY                    700.00                  72000.00

ABHIRAMI  CHERTHALA                   430.00                  46000.00

SAJI PERAVOOR                         1285.00               132000.00

ANJANA KOLLAM                         490.00                  50000.00

RAHUL  PAYYAVOOR                       700.00                  70000.00

DAVI  THRISSUR                         530.00                  51100.00


STUDENT SCHOLARSHIP                    345.00                   34500.00


TOTAL                                 5670.00                 595100.00

CLOSING BALANCE AS ON 20/11/2014      £ 2015.00

 




കൂടുതല്‍വാര്‍ത്തകള്‍.