CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 28 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷന് ഐറിഷ് ജനതകളും.

 

ബ്രാഡ്ഫോർഡ്: ദൈവിക കരുണയുടെ കൃപകൾ വ൪ഷിക്കപ്പെടുന്ന ബ൪മിങ്ങ്ഹാം അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുവാ൯ ഐറിഷ് ജനതകളും. കണ്‍വെൻഷന് ഇനി ഒ൯പത് നാൾ മാത്രം അവശേഷിക്കെ വിപുലമായ ഒരുക്കങ്ങളാണ് സെഹിയോ൯ ടീമംഗങ്ങൾ  ഒരുക്കിയിരിക്കുന്നത്. സുവിശേഷവല്കരണം എല്ലാ ജനതകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച രണ്ടാം ശനിയാഴ്ച്ച  കണ്‍വെൻഷ൯ ഇന്ന് വിവിധ ഭാഷ-രാജ്യക്കാ൪ക്ക് വിശ്വാസത്തിന്റെ ശക്തി വ൪ദ്ധിപ്പിക്കുന്ന പ്രധാന തീ൪ത്ഥടക കേന്ദ്രമാണ്. വിവിധ ഭാഷാ ദേശക്കാ൪ ഒരുമിച്ചൊത്തുകൂടുന്ന  ബ൪മിങ്ങ്ഹാം അഭിഷേകാഗ്നി കണ്‍വെൻഷൻ യു.കെ.ദർശിക്കുവാൻ പോകുന്ന ഏറ്റവും ബൃഹത്തായ അന്താരാഷ്ട്ര കാത്തലിക് കണ്‍വെൻഷനാകും. പ്രധാന ഹാളിൽ ഫാ.സേവ്യർഖാൻ വട്ടായിൽ മലയാളത്തിൽ വചനശ്രുശ്രൂഷ നടത്തുമ്പോൾ ഫാ.സിറിൾ   ഇടമന ഇംഗ്ലിഷിലേയ്ക്ക് തർജ്ജിമ ചെയ്യുകവഴി എല്ലാ ഭാഷക്കാർക്കും ഒരുപോലെ ശ്രുശ്രൂഷയിൽ സംബന്ധിക്കാനാകും. തുടർന്ന് അനുബന്ധ ഹാളിൽ ഇംഗ്ലിഷ് ശ്രുശ്രൂഷ ഫാ.സേവ്യർഖാൻ വട്ടായിൽ തന്നെ നടത്തും. ദിവ്യബലി അർപ്പിക്കുന്നത് ഫാ.എയ്മൻ ആണ്. ഫാ.സേവ്യർഖാനും ഫാ.സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന ശക്തവും തീക്ഷണവുമായ വിടുതൽ ശ്രുശ്രൂഷ എല്ലാ വിധത്തിലുമുള്ള ബന്ധനങ്ങളിൽ നിന്നും വിശ്വാസ ഹൃദയങ്ങളെ മോചിപ്പിക്കും. പരിശുദ്ധാത്മിന്റെ അഗ്നി നാളങ്ങൾ പെയ്തിറങ്ങുന്ന അഭിഷേകത്താൽ ജ്വലിക്കുന്ന ദിവ്യകാരുണ്യാരാധനയ്ക്ക് ഫാ.സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകും.

 




കൂടുതല്‍വാര്‍ത്തകള്‍.