CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 38 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷന് എൽ-ഷെയ്ദാ ബുക്കുസ്റ്റാളും.

ബ്രാഡ്ഫോർഡ്: അഗ്നി അഭിഷേകത്തിന്റെ കൃപകൾ വർഷിക്കാൻ എട്ടു നാളുകൾ അവശേഷിക്കെ, യു.കെയിലെ മലയാളികൾക്കിടയിലെ പ്രധാന സംസാരവിഷയമാവുകയാണ് അന്താരാഷ്ട്ര മെഗാ കാത്തലിക് കണ്‍വെൻഷനായ അഭിഷേകാഗ്നി കണ്‍വെൻഷൻ. അയർലഡിൽ നിന്നും ഐറിഷ് വിശ്വാസികൾ അഭിഷേകാഗ്നി കണ്‍വെൻഷനു മാത്രം സംബന്ധിക്കുവാൻ വേണ്ടിവരുന്നത് കണ്‍വെൻഷനു പുതിയ മാനം നൽകും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ കണ്‍വെൻഷനു സംബന്ധിക്കുവാൻ എത്തുന്നുണ്ട്. സെഹിയോൻ യു.കെയുടെ സുവിശേഷവല്കരണം ഫാ.സോജി ഓലിക്കൽ മലയാളത്തിൽ ആരംഭിച്ച് ഇപ്പോൾ വിവിധ ഭാഷാ ദേശക്കാർക്കായി മാറിയതിന്റെ പിന്നിൽ പ്രാർത്ഥനാപൂർവ്വമായ ത്യാഗത്തിന്റെ പ്രതിഫലനമാണ്. വിശ്വാസ വർദ്ധനവിനും നല്ല ജീവിത മാർഗ്ഗത്തിനും ഉപകരിക്കുന്ന സഞ്ചരിക്കുന്ന ബുക്കുസ്റ്റാളായ എൽ-ഷെയ്ദ അഭിഷേകാഗ്നി കണ്‍വെൻഷനിൽ പ്രവർത്തിക്കും. ഇത്ര സമയം വിദൂരസ്ഥലങ്ങളിൽ ഉളളവർ പ്രധാന ഹാളിൽ ഇടം ലഭിക്കുവാൻ  വേണ്ടി തലേദിവസം തന്നെ ബഥേൽ സെൻ്ററിനു സമീപമായിട്ടുളള ബ്രെഡ് ആൻഡ് ബ്രെയ്ക്ക്ഫാസ്റ്റുകളിൽ മുറികൾ ബുക്കു ചെയ്തു കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.