CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 18 Seconds Ago
Breaking Now

ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ദേശീയ പ്രസിഡന്റെ് വിൻസന്റെ് എച്ച്, പാല എം.പി കേരളത്തിൽ.

ന്യൂഡൽഹി: ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൌണ്‍സിൽ പ്രസിഡന്റെും മുൻകേന്ദ്ര മന്ത്രിയുമായ വിൻസന്റെ് എച്ച്, പാല എം.പി   ഡിസംബർ 5,6 തീയതികളിൽ കേരളം സന്ദർശിക്കന്നു. കേരളത്തില വിവിധ ക്രൈസ്തവ സഭകളിലെ  പ്രമുഖരുമായി അദ്ദേഹം കൂടികാഴ്ച നടത്തുന്നതാണ്. ഡിസംബർ 6-ന് രാവിലെ 9.30 നു ഭാരത കാത്തോലിക മെത്രാൻ സമിതി അംഗവും കൌണ്‍സിൽ ചെയർമാനും കഞ്ഞിരപ്പിളളി രൂപത അധ്യക്ഷനുമായ മർ മാത്യു അറക്കലിനെ സന്ദർശിക്കുന്നതാണ്. ദേശിയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി സെബാസ്റ്റ്യൻ നാഷണൽ കോ ഓർഡിനേറ്റർ സിറിൾ  സഞ്ജു ജോർജ്ജ് എന്നിവർ പങ്കെടുക്കും.

                            

ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിന്റേയും 2015 മെയ് മാസം ഡെൽഹിയിൽ ചേരുന്ന നാഷണൽ ക്രിസ്ത്യൻ  കോണ്‍ഫറസിന്റേയും  മുന്നോടിയായിട്ടാണ് സന്ദർശനം.

                                   

ദേശിയ തലത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവർത്തനവും വളരെ അടിയന്തര വിഷയമാണെന്നും വിവിധ ക്രൈസ്തവ വിഭവങ്ങളുടെ നേതൃത്വത്തിലുള്ള കൂടിക്കാഴ്ച്ചകളും ചർച്ചകളും അതിനുള്ള വഴി ഒരുക്കുമെന്നും ദേശിയ ഓർഡിനേറ്റർ സിറിൾ  സഞ്ജു ജോർജ്ജ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.