CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 28 Seconds Ago
Breaking Now

ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി ദേശിയ പ്രസിഡൻറെ് വിൻസൻറെ് എച്ച്.പാല എം.പി ക്ക് ഊഷ്മള വരവേൽപ്പ്.

 

ക്രൈസ്തവ ഐക്യവും കൂട്ടായ പ്രവർത്തനവും കാലഘട്ടത്തിൻറെ ആവശ്യം: മാർ മാത്യു അറയ്കൽ. 

  കാഞ്ഞിരപ്പിളളി: ക്രൈസ്തവ സമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഈ  കാലഘട്ടത്തിൽ അടിയന്തരമാണെന്നും, ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി നാഷണൽ കൌണ്‍സിൽ അതിനുളള ചാലകശക്തിയായി മാറണമെന്നും ഭാരത കത്തോലിക്ക മെത്രാൻ സമിതി ലെയ്റ്റി കൌണ്‍സിൽ ചെയർമാൻ  മാർ മാത്യു അറയ്കൽ. കാഞ്ഞിരപ്പിളളി രൂപതാ കേന്ദ്രത്തിൽ എത്തിച്ചേർന്ന ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി ദേശിയ പ്രസിഡൻറെും മുൻ കേന്ദ്രമന്ത്രിയും ഷില്ലോഗ് എം.പിയുമായ വിൻസൻറെ് എച്ച് പാലയ്ക്ക് സ്വീകരണം നൽകി സസാരിക്കുകയായാരുന്നു  മാർ മാത്യു അറയ്കൽ. കാഞ്ഞിരപ്പിളളി രൂപതാ സിജെല്ലസ്  റവ.ഡോ.മാത്യു പാനിക്കാട്ട് ,ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി നാഷണൽ സെക്രട്ടറി ജനറൽ ഷെവലിയർ, അഡ്വ.വിറ്റി സെബാസ്റ്റ്യൻ, നാഷണൽ കോർഡിനേറ്റർ സിറിൾ  സഞ്ജു ജോർജ്ജ്, ഫാ .ജോണ്‍ കുന്നേൽ, എൻ.എസ്.സുഖ് ലെയ്ൻ (ഷില്ലോഗ്), എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കുച്ചേർന്നു.  വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രമുഖരുമായുളള കൂടിക്കാഴ്ച്ച ഉൾപ്പെടെ രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് വിൻസൻറെ് എച്ച്.പാല എം.പി കേരളത്തിലെത്തിയത്.  ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നതിൻറേയും 2015 മെയ്മാസം ഡൽഹിയിൽ ചേരുന്ന  നാഷണൽ ക്രിസ്റ്റ്യൻ കോണ്‍ഫറൻസിൻറേയും മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കേരളവും വാർഷിക വിദ്യാഭാസമേഖലകളിലെ സഹകരിച്ചുളള വിവിധ പദ്ധതികളെക്കുറിച്ചും, കാർഷിക കുടിയേറ്റ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.  ഇൻഫാം ദേശീയ രക്ഷാധികാരിയായ ബിഷപ്പ്   മാർ മാത്യു അറയ്ക്കലിൻറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുളള കർഷകരുടെ പ്രതിനിധി സംഘം 2015 ഫെബ്രുവരി രണ്ടാം വാരം മേഘാലയത്തിലെ കൃഷിയടങ്ങൾ സന്ദർശിക്കുന്നതും കാർഷികപ്രസ്ഥാന സഹകാരികളുമായി സംവാദം നടത്തുന്നതുമാണ്




കൂടുതല്‍വാര്‍ത്തകള്‍.