CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 47 Seconds Ago
Breaking Now

അഞ്ജു പാടി തകര്‍ത്തു ; ബ്രിസ്‌റ്റോള്‍ ഇളകി മറിഞ്ഞു ; ബ്രിസ്‌ക കലാമേള ആവേശമായി

കാണികള്‍ക്കിടയിലൂടെ ആവേശത്തിലൂടെ പാടിയിറങ്ങിയ ഇരുവരും ഒരു നല്ല ഗാനസദ്യ തന്നെയാണ് ഏവര്‍ക്കും സമ്മാനിച്ചത് .

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് വേദിയെ കീഴടക്കിയതോടെ ബ്രിസ്‌ക കലോമേള മറക്കാനാകാത്ത അനുഭവമായിമാറി.ഒപ്പം പ്രമുഖ സിനിമാ താരം പ്രിയാ ലാല്‍ കൂടി ചേര്‍ന്നതോടെ ആഘോഷത്തിന്റെ പൂര്‍ത്തികരണമായിരുന്നു ഗ്രീന്‍വേ സെന്ററില്‍ നടന്നത് .കാണികള്‍ക്കിടയിലൂടെ ആവേശത്തിലൂടെ പാടിയിറങ്ങിയ ഇരുവരും ഒരു നല്ല ഗാനസദ്യ തന്നെയാണ് ഏവര്‍ക്കും സമ്മാനിച്ചത് .

കലാമേളയിൽ അഞ്ജുവിനോടൊപ്പം പാടിയ സ്റ്റീവനേജിൽ നിന്നുള്ള തെജിനും , അയർലാൻഡിൽ നിന്നുള്ള സാബു ജോസഫും കുറെ നല്ല പാട്ടുകളുമായി സദസ്സിനെ ഇളക്കിമറിച്ചു. നൂറു കണക്കിന് ആസ്വാദകരെയും മത്സരാര്‍ത്ഥികളേയും ഒരുപോലെ സന്തോഷിപ്പിച്ച വിരുന്ന് ഒരുക്കിയ ബ്രിസ്‌കയുടെ സംഘടനാ മികവ് പ്രശംസനീയം തന്നെ.ന്യത്ത നൃത്ത്യങ്ങള്‍ക്കായുള്ള മത്സരങ്ങളില്‍ മത്സരാര്‍ത്ഥികളും വേദിയില്‍ നിറഞ്ഞാടി.രാവിലെ പതിനൊന്നരയോടെ രണ്ടാം ദിവസത്തെ  കലാമത്സരങ്ങളാരംഭിച്ചു.വൈകിട്ട് ആറു മണിയോടെ കലാസന്ധ്യയും.

കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ നൃത്തങ്ങളും ആസ്വാദകരെ ഏറെ രസിപ്പിച്ചു.

ബ്രിസ്‌കോ ട്രഷറര്‍ ജിജോ പാലാട്ടിയുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റി കാര്യമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത് .തട്ടുകടയിലെ തിരക്ക് ഇതിന്റെ നേര്‍ക്കാഴ്ചയായിരുന്നു.മിതമായ നിരക്കില്‍ കേരള വിഭവങ്ങള്‍ ഇവിടെ ലഭിച്ചു.

പരിപ്പുവട,ഉഴുന്നുവട,പഴംപൊരി,മസാല ദോശ,തട്ടുദോശ,കപ്പ,മീന്‍കറി,കപ്പ ബിരിയാണി,ചിക്കന്‍ ബിരിയാണി,മട്ടന്‍ ബിരിയാണി,ചിക്കന്‍ കുറുമ തുടങ്ങീ നിരവധി രുചിയേറിയ ഭക്ഷണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത് .

മത്സര വിജയികള്‍ക്ക് വിശിഷ്ടാതിഥികളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മനോഹരമായ ഒരുപിടി പാട്ടുകള്‍ സമ്മാനിച്ച് അഞ്ജുവിന്റെയും പ്രിയയുടേയും കൂടെ മികവുറ്റ നമ്മുടെ സ്വന്തം പാട്ടുകാരും ആഘോഷത്തിന്റെ ഭാഗമായി.ബ്രിസ്‌കയ്ക്ക് അഭിമാനിയ്ക്കാം.ഒരു നല്ല പരിപാടി കൂടി സമ്മാനിച്ചതിന് .

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.