CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 30 Seconds Ago
Breaking Now

സ്വാന്‍സി മലയാളി അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി മൂന്നിന്.

സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നവംബര്‍ 29  ശനിയാഴ്ച പോണ്ടിലിവ്‌ വില്ലേജ്‌ ഹാളില്‍ ചേര്‍ന്ന വിപുലമായ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജു വിതയത്തില്‍ വരണാധികാരിയായിരുന്ന യോഗത്തില്‍ മുഴുവന്‍ സ്ഥാനങ്ങളിലേക്കും ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. പ്രസിഡന്‍റായി ജിജി ജോര്‍ജ്ജ്, സെക്രട്ടറിയായി ജിനോ ഫിലിപ്പ്, ട്രഷററായി റെജി ജോസഫ്, വൈസ്‌ പ്രസിഡന്‍റുമാരായി ബിജു മാത്യു, സിമി ടോമി, ജോയിന്‍റ് സെക്രട്ടറിമാരായി സെബാസ്റ്റ്യന്‍ ജോസഫ്, പ്രിമ ജോണ്‍, ജോയിന്‍റ് ട്രഷററായി ഷാജി ജോസഫ്‌, പി. ആര്‍. ഒ. ആയി ടോമി ജോര്‍ജ്ജ്, സ്പോര്‍ട്സ്‌ സെക്രട്ടറിമാരായി ബിനോജി ആന്‍റണി, ലിസി മനോജ്‌, ആര്‍ട്സ്‌ സെക്രട്ടറിമാരായി എം. ജെ ആന്‍ഡ്രൂസ്, ലിസി റെജി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം ബിന്‍സു ജോണ്‍, ജോജി ജോസ്‌, ജേക്കബ് ജോണ്‍, ബിജു വിതയത്തില്‍, സന്തോഷ്‌ മാത്യു, തങ്കച്ചന്‍ ജേക്കബ്‌, പുന്നൂസ് ചാക്കോ, മനോജ്‌ ചാക്കോ, മിനി ബിജു, ജോണ്‍സി ജിനോ, മേരി ജോജി, നിധി ബിന്‍സു, സിജി ജേക്കബ്ബ്, റീന ബിജു, മഞ്ജു ബിനു എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി സ്വാന്‍സി മലയാളികളുടെ ഇടയില്‍ ജാതി മത വ്യത്യാസമില്ലാതെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു കൊണ്ടിരിക്കുന്ന സ്വാന്‍സി മലയാളി അസോസിയേഷന്റെ സ്വീകാര്യത ഏറെ വര്‍ദ്ധിച്ചു എന്നതിന്‍റെ നേര്‍ക്കാഴ്ച കൂടിയായി ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഒരു മാസം മുന്‍പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം നല്‍കി എല്ലാ അംഗങ്ങളെയും ജനറല്‍ ബോഡിയിലേക്ക് ക്ഷണിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ ജനപങ്കാളിത്തം അസോസിയേഷന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനം സ്വാന്‍സിയിലെ മലയാളികള്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു. അസോസിയേഷന്‍ തുടങ്ങി വച്ച ഫാമിലി ക്ലബ്, ഡാന്‍സ് സ്കൂള്‍, മലയാളം ക്ലാസ് എന്നിവയെല്ലാം മുടക്കം കൂടാതെ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ മാറി മാറി വന്ന നേതൃത്വം വളരെ ശ്രദ്ധിച്ചിരുന്നു. യു.കെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയിലെ സജീവാംഗമായ സ്വാന്‍സി മലയാളി അസോസിയേഷനില്‍ നിന്നും വരുന്ന രണ്ട് വര്‍ഷക്കാലത്തേക്കുള്ള യുക്മ പ്രതിനിധികളായി ബിന്‍സു ജോണ്‍, ജോജി ജോസ്, ബിജു വിതയത്തില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം ജനുവരി മൂന്നാം തീയതി പോണ്ടിലിവ് വില്ലേജ് ഹാളില്‍ വച്ചു നടത്തുന്നതിനും പൊതുയോഗത്തില്‍ തീരുമാനമായി. ക്രിസ്തുമസ്- പുതുവത്സരഘോഷ വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന അംഗങ്ങള്‍ ഡിസംബര്‍ 30ന് മുന്‍പായി ഇപ്പോഴത്തെ പ്രസിഡന്‍റ് ജോജി ജോസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ വച്ചായിരിക്കും പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങും നടക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ സ്വാന്‍സി മലയാളികളെയും ക്രിസ്തുമസ്-ന്യൂ ഇയര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

                                                                                                                                       

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.