CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 6 Seconds Ago
Breaking Now

ന്യൂനപക്ഷ വിദ്യാഭാസ സെമിനാർ ഡിസംബർ 10-ന്; പ്രമുഖർ പങ്കെടുക്കും.

കോഴിക്കോട്: ഡിസംബർ 18-21 തീയതികളിൽ നടക്കുന്ന മർക്കസ് സമ്മേളനത്തിൻ്റ ഭാഗമായി മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ വിദ്യാഭാസ സെമിനാർ ഡിസംബർ 10-ന് . കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ടാഗോർ നികേതൻ  സെമിനാർ ഹാളിൽ ഉച്ചക്ക് 2 മണിക്ക് നടക്കും. "ന്യൂനപക്ഷ വിദ്യാഭാസം: കേരളിയ മാതൃകയുടെ സാധ്യതകൾ" എന്ന വിഷയത്തിൽ നടക്കുന്ന  സെമിനാർ കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ.ജയകുമാർ ഐ.എ.എസ് മുഖ്യാതിഥിയാണ്. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൾ ഉലമ, ജനറൽ സെക്രട്ടറി കാന്തപുരം എം.പി.അബൂബക്കർ മുസ്ലിയാർ സന്ദേശ പ്രഭാഷണം നടത്തും. ബാംഗ്ലൂർ അസിം പ്രേംജി സർവകലാശാലയിലെ പ്രൊഫ.അനിൽ സേത്തി, പ്രമുഖ ചരിത്രകാരൻ ഡോ.കെ.കെ.എൻ കുറുപ്പ്, പ്രൊഫ.കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.എം.എച്ച്.അസ്ഹരി, സി.മുഹമ്മദ്.ഫൈസി, ഡോ.ഹുസൈൻ സഖാഫി, മർക്കസ് നോളജ് സിറ്റി സി.ഇ.ഒ.ഡോ.എം.അബ്ദുസ്സലാം, ഡോ.അബൂബക്കർ പത്തംകുളം, മുഹമ്മദ് റോഷൻ നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.