CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 26 Seconds Ago
Breaking Now

"ഓർമ്മയുണ്ടോ ഈ മുഖം" സിനിമ കാണാനുളള സുവർണ്ണാവസരം വോക്കിങ്ങിൽ . പ്രദർശനം ഡിസംബർ 14 ന്.

നിർമ്മാാതാക്കൾക്കൊപ്പം "ഓർമ്മയുണ്ടോ ഈ മുഖം" കാണാനുള്ള ആവേശത്തിലാണ് വോക്കിങ്ങിലും പരിസരത്തുമുള്ള മലയാളികൾ.

കേരളമാകെ അലയൊലികൾ ഉയർത്തി യു.കെയിലേക്ക് പ്രയാണം ആരംഭിച്ച സൂപ്പർഹിറ്റ് ചിത്രം അതിന്റെ നിർമ്മാണ പങ്കാളികളായ ജോസിന്റെയും ബിജുവിന്റെയും ജേക്കബിന്റെയും സ്വന്തം നാട്ടിൽ അവരോടൊപ്പം ഇരുന്നു ആസ്വദിക്കാൻ കിട്ടിയ അപൂർവ്വ സന്ദർഭം  നഷ്ടപ്പെടാതിരിക്കുവാൻ ലീവും ഓഫും ഒക്കെ എടുത്തു ടിക്കറ്റുകൾ നേരത്തെ വാങ്ങി  ഈ സുദിനം എണ്ണി കാത്തിരിക്കുകയാണ്‌ വോക്കിംഗ് പ്രദേശത്തിലെ മലയാളികൾ. താല്പര്യപ്പെട്ടു വരുന്ന ആരേയും നിരാശപ്പെടുത്തരുത് എന്ന ഉദ്ദേശ്യവുമായി ഷോയുടെ മുഖ്യ സംഘാടകാരായ വോക്കിംഗ്  മലയാളി കൾച്ചറൽ അസോസിയേഷൻ നാനൂറു പേർക്ക് ഇരിക്കാവുന്ന വോക്കിംഗ് അംബാസിഡർ തീയേറ്ററിലെ ഏറ്റവും വലിയ സ്ക്രീൻ തന്നെ ഇതിനുവേണ്ടി ബുക്ക്‌ ചെയ്തിട്ടുണ്ട്. ഡിസംബർ 14 തീയതി ഞായറാഴ്ച്ച രാവിലെ കൃത്യം പത്തുമണിക്ക് തന്നെ ആരംഭിക്കുന്ന സിനിമയുടെ ടിക്കറ്റ്‌ വില്പനയുടെ ഉദ്ഘാടനം ഡബ്ലു.എം.സി.എ പ്രസിഡന്റ്‌ ശ്രീ ജോയ് പൗലോസ്‌ വോക്കിങ്ങിൽ നിർവഹിച്ചു.  എല്ലാവർഷവും ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്താറുള്ള സിനിമ പ്രദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ സിനിമയ്ക്കു ഇരട്ടി മധുരം ഉള്ളതാണെന്നും അതിനാൽ ആരും ഈ അവസരം പഴക്കരുതെന്നും ശ്രീ ജോയ് പൗലോസ്‌ അഭ്യർത്ഥിച്ചു. ടിക്കറ്റ്‌ വില്പന തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു കാരണവശാലും എത്രയും നല്ല ചിത്രം കാണാതിരിക്കാൻ വയ്യ എന്ന വാശിയോടെ പലരും നേരത്തെ ബുക്ക്‌ ചെയ്തു കഴിഞ്ഞു.  അവസാന നിമിഷം വരെ കാത്തിരുന്ന് ടിക്കറ്റ്‌ ലഭിക്കാതെ നിരാശരാകേണ്ടി വരുന്ന സാഹചര്യം ഒഴിവക്കുവനാണ് എത്രയുംവേഗം താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ടു സീറ്റ്‌ റിസേർവ്വ് ചെയ്യണമെന്നും താല്പര്യപ്പെടുന്നു. 

അഡ്രസ്സ്: പീക്കോക്ക് സെൻ്റർ വർക്കിംഗ്‌ സർവെ GU21 6GQ,

വോക്കിംഗ്: ജോയി[07740466011], ലിയോ[07883005878], ശശി[07915059455], സാജു[07939262702], 

കാംബ്രിലി: ബിജു[07770890703].




കൂടുതല്‍വാര്‍ത്തകള്‍.