ബ്രാഡ്ഫോർഡ്: നാളെ ബർമിങ്ങ്ഹാമിലെ ബഥേൽ സെന്റെറിൽ നടക്കുന്ന രാജ്യാന്തര അഭിഷേകാഗ്നി കണ്വെൻഷന് നേതൃത്ത്വം നല്കുന്ന അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രധാന വചന പ്രഘോഷകൻ ഫാ.സേവ്യർഖാൻ വട്ടായലിനു ബർമിങ്ങ്ഹാം എയർ പോർട്ടിൽ ഉജ്ജ്വല സ്വീകരണം. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ ടീമംഗങ്ങളാണ് ഫാ.സേവ്യർഖാനെ സ്വീകരിച്ചത്. നാളത്തെ കണ്വെൻഷൻ ഭാഗമായി ഇന്ന് വ്യക്തികത പ്രാർത്ഥനകൾക്കും ധ്യാനത്തിനുമയി ഫാ.സേവ്യർഖാൻ സമയം ചിലവഴിക്കുന്നത് കാരണം സന്ദർശകരെ സ്വീകരിക്കുന്നതല്ല. നാളെ ബർമിങ്ങ്ഹാമിൽ എത്തുന്ന വൻ തീർത്ഥാടക സംഘത്തെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് സെഹിയോൻ ടീമംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫാ.സേവ്യർഖാൻ വട്ടായിലിലും, ഫാ.സോജി ഓലിക്കലും ആറരക്കു ബഥേൽ സെന്റെറിൽ എത്തും.