CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 3 Seconds Ago
Breaking Now

അനുഗ്രഹങ്ങൾ പെരുമഴയായി; അഗ്നി അഭിഷേകത്താൽ ജ്വലിച്ച് വിശ്വാസികൾ; ഇരുപതിലധികം വൈദീകർ.

ബർമിങ്ങ്ഹാം: അതിശൈത്യം  അവഗണിച്ചു ദേശക്കാർ ഒരുമിച്ച് കൂടി ബർമിങ്ങ്ഹാം അഭിഷേകാഗ്നി കണ്‍വെൻഷനിൽ അനുഗ്രഹങ്ങളുടെ പെരുമഴ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക്  തന്നെ അഭിമാനകരമായി ബഥേൽ കണ്‍വെൻഷൻ സെന്ററും രണ്ടു പന്തലുകളും നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ തടിച്ചു കൂടിയപ്പോൾ സെഹിയോൻ യു.കെ വിശ്വാസ പ്രഘോഷണതിന്റെ പുത്തൻ ചരിത്രം കുറിച്ചു. രാവിലെ 6.30 നു വന്നവർക്ക് പോലും ബഥേൽ സെന്ററിൽ കാർ പാർക്കിംഗ് ലഭിച്ചില്ല. കൃത്യം 8-മണിക്ക് ജപമാല ആരംഭിച്ചപ്പോൾ തന്നെ പ്രധാന ഹാൾ തിങ്ങി നിറഞ്ഞു. എട്ടിനു ശേഷം വന്നവരെ പന്തലിലേക്ക് പറഞ്ഞയക്കാൻ സെഹിയോൻ വോളണ്ടിയേഴ്സ് ശ്രമിച്ചെങ്കിലും എങ്ങനെയും പ്രധാന ഹാളിൽ കയറി പറ്റാനുള്ള ശ്രമത്തിൽ ആരുന്നു വിശ്വാസികൾ. 3000 സീറ്റിങ്ങ് ഉണ്ടായിരുന്ന  പ്രധാന കണ്‍വെൻഷൻ ഹാൾ 8-മണിക്ക് തന്നെ മലയാളികളുടെ കൃത്യനിഷ്ഠയുടെ മകുടോദാഹരണമായി  സ്കോട്ട് ലാൻഡ്‌ മുതൽ പ്ലിമത്ത് വരെയുള്ള  സ്ഥലങ്ങളിൽ നിന്നും അധി രാവിലെ കോച്ചുകളിൽ വന്നവർക്ക് 7.30 നു മുൻപേ പ്രധാന ഹാളിൽ സ്ഥലം പിടിച്ചു .ഹോട്ടലുകളിലും ബന്ധുമിത്രദികളുടെ ഭവനങ്ങളിലും  തങ്ങിയവർ 8 മണിക്ക് എത്തിയപ്പോൾ പ്രധാന ഹാളിൽ സ്ഥലം ലഭിച്ചില്ല.ഫാ.സേവ്യർഖാൻ വട്ടായിലിൽ മലയാളത്തിൽ വചന ശുശ്രൂഷകൾ നടത്തിയപ്പോൾ, ഫാ. സിറിൾ ഇടമനയുടെ ഇംഗ്ലീഷിൽ ഉള്ള തർജ്ജിമ പ്രശംസനീയമായി ശൈത്യം അവഗണിച്ച് കൊണ്ട്  കണ്‍വെൻഷൻ വേദിക്ക് പുറത്ത് പാർക്കിംഗ് സൗകര്യം ദിശ കാണിക്കാൻ  വേണ്ടി  നിലകൊണ്ട സെഹിയോൻ വോളണ്ടിയേഴ്സിന്റെ പ്രവർത്തനം മറ്റേതു ശുശ്രൂഷയുടെയും മക്തകണ്ഠം  പ്രശംസയ്ക്ക് പാത്രമായി. മൂന്നു വേദി കളിലായി വിവിധ പ്രായത്തിൻറെ അടിസ്ഥാനത്തിൽ  നടത്തിയ കുട്ടികളുടെ ധ്യാനത്തിന് തിങ്ങി നിറഞ്ഞു കുട്ടികളായിരുന്നു. രാവിലെ 8 മുതൽ കുട്ടികളുടെ ധ്യാനം ആരംഭിച്ചതിനാൽ മുതിർന്നവർക്ക് വചന ശുശ്രൂഷകൾക്ക്‌ കൂടുതൽ സമയം ലഭിക്കുകയും വിവിധ മേഖലകളിൽ വിടുതൽ ശുശ്രൂഷകൾക്ക്‌ കൂടുതലായി സമയം ലഭിച്ചത് വിശ്വാസി കൾക്ക്‌ ഗുണകരമായി. 3000 ത്തിലധികം സീറ്റിങ്ങ് ഉണ്ടായിരുന്ന പ്രധാന ഹാളിന്റെ  നടപ്പാതകളിലും വരാന്തകളിലും ആളുകൾ  തിങ്ങി നിറഞ്ഞതോടെ അൾത്താരയുടെ സമീപത്തേക്ക് ആളുകളെ കൂടുതലായി ഇരുത്തിയെങ്കിലും ഉൾ്കൊള്ളാനാവാതെ ആയിരത്തഞ്ഞൂറിലധികം വിശ്വാസികൾ രണ്ടു പന്തലുകളിലായി ഇരുന്നു കണ്‍വെൻഷനിൽ സംബന്ധിച്ചു. ദിവ്യ കാരുണ്യ പ്രദിക്ഷണവും വെഞ്ചരിപ്പു ശുശ്രൂഷകളും പന്തലിലും ചെന്നതോടെ വിശ്വസികൾക്ക്  ആശ്വാസമായി. ഇത്രയും ബൃഹത്തായ കണ്‍വെൻഷന് ചുക്കാൻ പിടിച്ചത് ഫാ.സോജി ഒലിക്കൽ ആയിരുന്നു. ഇതേ സമയം ഇരുപതിലധികം വൈദീകർ ഉണ്ടായിരുന്നിട്ടും കുംബസാരത്തിന് നീണ്ട നിരതന്നെയായിരുന്നു. ഫാ.സേവ്യർഖാൻ വട്ടായിലിൽ, ഫാ.സോജി ഒാലിക്കൽ എന്നിവരെ കൂടാതെ ഫാ . സിറിൾ ഇടമന, ഫാ.സജി മലയിൽ പുത്തൻപുര, ഫാ.മാത്യു ചൂര പൊയ്കയിൽ, ഫാ.ഏമോൻ, ഫാ.ജോസ്  അന്തിയാംകുളം, ഫാ.ജോണ്‍സണ്‍ അലക്സാണ്ടർ, ഫാ.ക്രിസ്റ്റിഫെർ, ഫാ.ജോസഫ്‌ വെമ്പാടുംതറ, ഫാ.ജോർജ്‌ തെള്ളിയാങ്കൽ, ഫാ.സിജു കുന്നക്കാട്ട് ഫാ.ബിജോയ്, ഫാ.അനിൽ തോമസ്‌, ഫാ.ജോസഫ്‌ കുട്ടിവയലിൽ, ഫാ.ജോസഫ്‌ നവഫ്ടറ്റർ, ഫാ.സജി നീണ്ടൂർ, ഫാ.തോമസ് കുറ്റിക്കട്ടിൽ, ഫാ.ജോർജ് ചീരാംകുഴീ, ഫാ. മനോജ്‌ പതിയിൽ, ഫാ.ഫ്രാൻസിസ് കൊച്ചുപാലിയത്ത്, ഫാ.ബോസ്കോ, എന്നിവർ സജീവ പങ്കാളികളായിരുന്നു.

ദൈവീക ശ്രുശൂഷകളെ നിന്ദിക്കരുത്; ഫാ.സേവ്യർഖാൻ. 

ബർമിങ്ങ്ഹാം: ദൈവത്തിന്റെ വഴികൾ നിഗൂഡമാണെങ്കിലും ഒരു പ്രദേശത്തെ ദൈവീക ശ്രുശൂഷകൾ ശക്തിപ്പെടുമ്പോൾ അതിനെ തകർക്കുവാൻ ശ്രമിക്കുന്നവർ ആരാണെങ്കിലും അവരെ ദൈവം ഛിന്നഭിന്നമാക്കുവെന്നും പരിശുദ്ധാത്മാവിനെതിരായ യുദ്ധം ചെയ്യുന്നത് ദൈവീക കോപത്തിന് ഇരയാക്കുമെന്നും, അഹങ്കാരം ദൈവം വെറുക്കപ്പെടുന്നു ഏറ്റവും വലിയ തിന്മായണെന്നും ഫാ.സേവ്യർഖാൻ വട്ടയിലിൽ പറഞ്ഞു. ബർമിങ്ങ്ഹാമിൽ നടന്ന രാജ്യാന്തര അഭിഷേകാഗ്നി കണ്‍വെൻഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

കൂടുതൽ ഫോടോസിനായി ഇവിടെ ക്ലിക്ക് ചെയുക 




കൂടുതല്‍വാര്‍ത്തകള്‍.