CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 29 Seconds Ago
Breaking Now

ക്രിസ്തുമസിന് ഒരുങ്ങി ആത്മീയ വിരുന്നൊരുക്കി സന്ദർലാൻഡ് മലയാളികൾ.

യേശു ജനനത്തിനു പ്രാർത്ഥനാപ്പൂർവ്വം കാത്തിരിക്കുന ഡിസംബർ മാസത്തിൽ മലയാളം കുർബാനയോടെ തുടങ്ങുന്ന ആഘോഷങ്ങൾക്ക് ന്യൂ ഇയറിന്റെ പാതിര കുർബനയോടെ സമപ്തിയാകുന്നു. മലയാളം കുർബാന ഡിസംബർ 20 ശനിയാഴ്ച്ച രാവിലെ 10.15 നു സന്ദർലാൻഡ് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ക്രിസ്തുമസ് കുംബസാരത്തിനുള്ള സൗകര്യം രാവിലെ 9.15 മുതൽ ഉണ്ടായിരിക്കുന്നതാണ്. സന്ദർലാൻഡ് മലയാളി കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള ക്രിസ്തുമസ് സ്നേഹ സംഗമം ഡിസംബർ 27 ശനിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ  വിവിധ പരിപാടികളോടെ സ്റ്റീൽസ് ക്ലബ്‌ ഹാളിൽ വെച്ച് നടത്തുന്നതയിരിക്കും. യേശു ജനനത്തിന്റെ സന്തോഷം പങ്കു വെയ്ക്കുന്ന ആഘോഷ വേളയിൽ ക്രിസ്തുമസ് ദിന കുർബാന(ഇംഗ്ലീഷ് )ഡിസംബർ 24 വൈകുന്നേരം 7 മണിക്കയിരിക്കും.                                 

ദൈവ സ്നേഹത്തിന്റെ ആത്മീയ ചൈതന്യം അനുഭവിക്കാനുള്ള അവസരം ഏവരും വിനിയോഗിക്കണം എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ഡിസംബർ 31 ബുധനാഴ്ച്ച വൈകുന്നേരം 7 മുതൽ തുടങ്ങുന്ന വർഷാവസാന പ്രാർത്ഥനകളിലേക്കും തുടർന്നുള്ള വിശുദ്ധ കുർബാനയിലേക്കും ഏവരെയും സ്വാഗതം ചെയുന്നു. ഒരാഴ്ച്ചകാലം നീണ്ടു നിലക്കുന്ന ദൈവ സ്നേഹം തുളുമ്പുന്ന ആത്മീയ വിരുന്നിലേക്ക് യേശു നാമത്തിൽ ഏവർക്കും സ്വാഗതം.




കൂടുതല്‍വാര്‍ത്തകള്‍.