CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 12 Seconds Ago
Breaking Now

ക്രിസ്തുമസിനെ വരവേല്ക്കാൻ ഒരുങ്ങി ലിവർപൂൾ മലയാളികൾ; മലയാളം കുർബാന 24-നു രാത്രി.

പ്രത്യാശയുടെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റേയും നിറവിൽ ലിവർപൂളിലെ മലയാളികൾ ക്രിസ്തുമസിനു ഒരുങ്ങി കഴിഞ്ഞു. ഡിസംബർ 24-നു രാത്രി 8 മണിക്ക് സെന്റ്‌ ഫിലോമിനസ് ദേവാലയത്തിൽ ആഘോഷമായ പിറവി തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാ.ബിജോയ് പായപ്പൻ കാർമികത്ത്വം വഹിക്കും. സുരക്ഷിതമായ കാർ പാർക്കിംഗ് സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമസിന്റെ എല്ലാ തിരു കർമ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ലിവർപൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലി ഭാരവാഹികൾ സ്വാഗതം ചെയുന്നു. ഡിസംബർ 27-നു രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബ്രിട്ടീഷ്  റയിൽവെ സോഷ്യൽ ക്ലബിൽ ക്രിസ്തുമസ് ആഘോഷ പരിപാടികളും നടത്തും. കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികളും ക്രിസ്തുമസ് ലഞ്ച് എന്നിവ ഉണ്ടായിരിക്കുന്നതാണ്.                      

വിശദ വിവരങ്ങൾക്ക്: ടോം തോമസ്‌ -07577249750,ജെസ്സി ജിമ്മി -07951980102, സൊനിക്സ ജിജി -07708303978,

പള്ളിയുടെ അഡ്രസ്സ്:

ST.PHILOMENA R.C CHURCH, 

SPARROW HALL ROAD,

LIVER POOL -L 9 6BU




കൂടുതല്‍വാര്‍ത്തകള്‍.