CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 20 Seconds Ago
Breaking Now

യു.കെ മലയാളികൾക്കിടയിലെ ഒരു പുത്തൻ കൂട്ടായ്മ;പുതുമയേറിയ ക്രിസ്തുമസ് പ്രോഗ്രാമുകളുമായ് ബെൻറ്റിലി അസോസിയേഷന്റെ ഉദയം.

കഴിഞ്ഞ മൂന്ന് മാസത്തെ കഠിനമായ പ്രയഗ്നത്തിന്റെ ഫലമായ് അങ്ങനെ ബെൻറ്റിലി അസോസിയേഷൻ ഉദ്ഘാടനവും ക്രിസ്തുമസ് പ്രോഗ്രാമുകളും വളരെ ഭംഗിയായി  ഡിസംബർ 24-ാം തീയതി നടന്നു. വളരെ ചെറിയ ഒരു വില്ലേജാണ് ബെൻറ്റിലി. ഒരു അസ്സോസിയേഷൻ ആരംഭിക്കണമെന്ന പ്രാഥമീക ചർച്ചകളിൽ നിരവധി കടമ്പകൾ കടക്കേണ്ടാതായ് വന്നു.                                

അസോസിയേഷന്റെ ഭാഗമായി മുന്നോട്ട് ഇറങ്ങി വന്നു പ്രവർത്തിക്കാനും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പലരും വിമുഖത കാണിച്ചു. പക്ഷെ തുടർന്ന് ആ പ്രതിസന്ധി ഘട്ടത്തിന് വിരമമിട്ടു നിരവധി ആളുകൾ മുന്നോട്ട് വരികയും ചെയ്തു. അതിന്റെ പൂർണ്ണമായ സന്തോഷം എല്ലാവരുടെയും മുഖത്ത്‌ കാണാം.ഡിസംബർ 24-ാം തീയതി 7pm തുടങ്ങി രാത്രി 11.30 വരെ നിരവധി പ്രോഗ്രാമുകൾ കൊണ്ട് ആദ്യത്തെ ക്രിസ്തുമസ് പ്രോഗ്രാം  നടന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത്രയും ജനപങ്കാളിത്തം ഈ പരിപാടിയിൽ കാണാൻ സാധിച്ചു. പരിപാടിയിൽ ഇംഗ്ലീഷുകാരുടെയും മറ്റു ജനവിഭാഗത്തിന്റെയും പ്രാതിനിന്യം അക്ഷരാർഥത്തിൽ സംഘാടകരെ ഞെട്ടിച്ചു. എല്ലാവരും ഒറ്റ ദിവസത്തെ പ്രോഗ്രാമുകൊണ്ട് ഒന്നായ ഒരനുഭവം. ഭാഷ,ദേശം,വർഗ്ഗം എല്ലാം മാറ്റി വെച്ച് ഒറ്റ കുടകീഴിൽ.  അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്‌ "വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷന്റെ" പ്രസിഡന്റ്‌ ജോയ് പൌലോസും, ആശംസയേകാൻ എത്തിയത്  "വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷന്റെ" പ്രോഗ്രാം കൺവീനർ  ജോണ്‍സൻ കുര്യനുമായിരുന്നു. ഇരുവരുടെയും സാന്നിധ്യം എല്ലാവർക്കും ഒരു പുത്തൻ  ഉണർവേകി.  അതുപോലെ തന്നെ പ്രോഗ്രാമിന്റെ അവതരണത്തിൽ രണ്ടു പുതുയ വാഗ്ദാനങ്ങളായി  റ്റെസയും ആഷ്ലിയും അവരുടെ കഴിവ് തെളിയിച്ചു. തുടർന്ന് ഭാരതനാട്യത്തിന്റെയും നാടോടി നൃത്തത്തിൻ്റേയും വിസ്മയം തീർത്തു ടിന്റു ഗബ്രിയൽ പ്രേക്ഷകരുടെ  കൈയ്യടിനേടി.                                         

തുടർന്ന് ജസീക്ക അലി എന്ന കൊച്ചു മിടുക്കിയുടെ ഡാൻസ് ഏവരുടെയും കൈയ്യടി നേടികൊടുത്തു. അതുപോലെ തന്നെ ആറും, ഒൻപതും വയസ്സുള്ള ആൽബിന്റെയും  ആൻ റോസിന്റെയും  ഡാൻസ് സ്റ്റേജിനെ  ഇളക്കി മറിച്ചു. ക്രിസ്തുമസ് പ്രോഗ്രാമിന്റെ ഏറ്റവും പ്രത്യേകതയായി പറയേണ്ട ഒരു കാര്യം കേരള ബീറ്റ്സിന്റ ഗാനമേളയായിരുന്നു. ഗായകരായ ജിയോ കെ., ആന്റണി, അജി, മനോജ്‌, അലക്കാ,ജെറി തുടങ്ങിയവരുടെ ഓരോ ഗാനങ്ങളും എല്ലാവരുടെയും മനം കുളിർപ്പിക്കാൻ സാധിച്ചു.                                          

ഓരോ പാട്ടു കഴിയുന്തോറും കൈയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും ആരും മറന്നില്ല.  എല്ലാ പ്രോഗ്രാമുകളുടെയും ഫോട്ടോയ്ക്കും മറ്റു കാര്യങ്ങൾക്കും നേതൃത്വം  നൽകിയത് ഫോട്ടോഗ്രാഫർ കൂടിയായ അരുണ്‍ ഡോൾഫിയും,  വീഡീയോഗ്രാഫറായ് ബിനോയ്‌  കണ്ണനും, ജിന്റോ ജോസും ആയിരുന്നു. ബിജു ആൾഡാർഷോടും അഡ്രിയാൻ സ്റ്റാറ്റ്ഫോട്ടും, ജിനീഷും, ബിബിനും, ദീപുവും, സെബാസ്റ്റ്യനും  മറ്റുള്ള എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.                                                     

അതുപോലെ തന്നെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാനായി പ്രസിഡന്റ്‌ ജോബി വയലുങ്കലും, സെക്രട്ടറിയായ ജിജോ കിടങ്ങയിലും , ട്രഷററായ ജോണ്‍സൻ പടയാറ്റിലും  മുൻപിൽത്തന്നെ ഉണ്ടായിരുന്നു. അങ്ങനെ ആദ്യത്തെ ബെൻറ്റിലി അസോസിയേഷന്റെ ക്രിസ്തുമസ് പ്രോഗ്രാം വൻ വിജയമാക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുവാനും ഭാരവാഹികൾ മറന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.