CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച ...

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം മൂന്നാം തിയതി ശനിയാഴ്ച നടക്കും. റ്റിംബെർലി മെഥോഡിസ്റ്റ ചർച്ച് ഹാളിൽ വൈകുന്നേരം 4 മണി മുതലാണ് പരിപാടികൾ. അസോസിയേഷൻ പ്രസിഡണ്ട്‌ മോനോജ് സെബാസ്റ്റ്യന്റെ ആദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ MP for Wythenshawe & Sale Mr Kane ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും . ഫാ. സജി മലയിൽപുത്തൻപുര, ഫാ . റോബിൻസണ്‍ മേല്ക്കിസ്, ഫാ.തോമസ്‌ മടുക്കമൂട്ടിൽ ,തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്കും.ഇതേ തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി സാന്താക്ലോസിന് സ്വീകരണം നല്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. കുട്ടികളും മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ എത്തിച്ചേരും. അസോസിയേഷന്റെ വിവിധ പരിപാടികളിൽ വിജയികളയവർക്ക് തദവസരത്തിൽ സമ്മാനങ്ങൾ നല്കി ആദരിക്കും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും.ക്രിസ്ത്മസ് പുതുവർഷാഘോഷ പരിപാടികളിൽ കുടുംബ സമേധം പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും എക്സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട്‌ മനോജ്‌ സെബാസ്റ്റ്യൻ സ്വാഗതം ചെയ്യുന്നു ..




കൂടുതല്‍വാര്‍ത്തകള്‍.