CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 3 Seconds Ago
Breaking Now

ലിവർപൂളിലെ ക്രിസ്തുമസ്സ് ആഘോഷം-നാടകമൊരുക്കി ബിനോയിയും സംഘവും.

ലിവർപൂൾ കേരളാ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ്സ് ആഘോഷം ഇന്നലെ (27-12-2014) ലിവർപൂൾ ആർച്ച്  ബിഷപ്പ്  ബ്ലാഞ്ച് സ്കൂൾ  ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.  ഉച്ചക്ക് 3 മണിക്ക് സുനിത ടീച്ചർ കോറിയോഗ്രാഫി ചെയ്ത  ഓപ്പണിംഗ് ഡാൻസോടെ  തുടങ്ങിയ ആഘോഷങ്ങൾ രാത്രി 9 മണിക്ക് അവസാനിച്ചു.                                    

എൽ.കെ.സി.എസ് ജനറൽ സെക്രട്ടറി ശ്രീ. ഫ്രാൻസീസ് മറ്റത്തിൽ സ്വാഗതം ആശംസിച്ചു.  റവ.ഫാദർ ഷാജി പുന്നാട്ടിൽ മുഖ്യാഥിതിയായിരുന്നു.                                           

തുടർന്ന് വിവിധ വിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.                                         

നല്ല അയൽക്കാരൻ, ദൈവത്തിന്റെ കുപ്പായം, നെറ്റിവിറ്റി പ്ലേ, തുടങ്ങിയ സ്കിറ്റുകൾ, ഡിവോഷണൽ ഡാൻസുകൾ, കരോൾ സോംഗ്സ്, ആക്ഷൻ സോംഗ്സ്, മാർഗ്ഗം കളി, പാട്ടുകൾ എന്നിങ്ങനെ വേദപഠനക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ കലാ പരിപാടികൾ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.                                                

കൂടാതെ ലിവർപൂളിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ആയ 25 കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട്  ശ്രീ. ബിനോയ് ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ചാൾസ് ഡിക്കൻസിന്റെ “എ ക്രിസ്തുമസ് കരോൾ” എന്ന നാടകം ഏറെ ശ്രദ്ധേയമായി. എബനേസർ സ്ക്രൂച്ച് എന്ന കഥാപാത്രത്തെ ബിനോയ് അനശ്വരമാക്കി.                                                        

ഈ വർഷം സേക്രഡ് ഹാർട്ട് ഇടവകയിൽ നിന്നും ജി.സി.എസ്.സി, ഏ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ  ജെറിൽ ജോസ്, ഫ്രെഡ്വിൻ ഫ്രാൻസീസ്, നിക്കി പോൾ എന്നിവർക്കുള്ള ക്യാഷ് പ്രൈസ് വേദിയിൽ വച്ച് വിതരണം ചെയ്യപ്പെട്ടു.                                            

കൂടാതെ മൂന്ന് ലക്കി ഫാമിലികൾക്ക് സമ്മാനങ്ങളും  നൽകുകയുണ്ടായി.  എൽ.കെ.സി.എസ്സ് ട്രഷറർകൂടിയായ ശ്രീ. സണ്ണി ജേക്കബ് പ്രോഗ്രാം കോർഡിനേറ്റർ ആയ "ക്രിസ്തുമസ്സ് നൈറ്റ് 2014" ന്റെ അവതാരകനായെത്തിയത് ശ്രീ. ജോയ് ആഗസ്തിയായിരുന്നു. കമ്മിറ്റി അംഗങ്ങളുടെയും ഇടവകാംഗങ്ങളുടേയും പൂർണ്ണ സഹകരണത്തോടെ പരിപാടികൾ വൻ വിജയമാക്കിതീർത്തതിൽ പ്രോഗ്രാം കോ‍ാർഡിനേറ്റർ ഏവർക്കും നന്ദി പറഞ്ഞു.                                           

സ്വാദിഷ്ടമായ ഭക്ഷണത്തോടെ ആഘോഷങ്ങൾ അവസാനിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.