CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 51 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സീറോ മലബാർ ചർച്ച് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 3 ശനിയാഴ്ച്ച.

 

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കത്തോലിക പള്ളിയിലെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 3-ാം തിയതി സൌത്ത് മിഡിലെ ഗ്രീൻവേ സെന്റ്ററിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ നടത്തപ്പെടുന്നു. ആഘോഷ  പരിപാടികൾ ക്ലിഫ്റ്റൺ വികാരി ജനറൽ  റവ. ബെർണാർഡ്  മെസ്സി ഉദ്ഘാടനം ചെയും. ഫാ.ഗ്രിഗറി ഗ്രാൻ്റ്, ഫാ.ടോം ഫിന്നീഗൻ, ഫാ.സിറിൾ ഇടമന, ഫാ.ജോയ് വയലിൽ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ഇടവകയിലെ 15 വാർഡുകൾ നിന്നുള്ള സണ്‍‌ഡേ സ്കൂൾ കുട്ടികൾ, യൂത്ത് ഗ്രൂപ്പ്‌, ലേഡിസ് ഗ്രൂപ്പ്‌ മിഷൻ ലീഗ് അംഗങ്ങളും പങ്കെടുക്കും. വൈകിട്ട് സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും. വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ  പൂർത്തിയായി കൊണ്ടിരിക്കുന്നതായി stsmcc അറിയിച്ചു. 

FIRST FRIDAY NIGHT VIGIL ജനുവരി 2 വെള്ളിയാഴ്ച്ച രാത്രി 8.15 മുതൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ ഉണ്ടായിരിക്കുനതാണ്. ഫാ.സിറിൾ  ഇടമന വചന സന്ദേശം നല്കുന്നതാണ്. 

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളും, സിസ്റ്റർ ലീന മേരിയുടെ വൃതവാഗ്ദാനത്തിന്റെ സിൽവർ ജൂബിലിയും ജനുവരി 4-ാം തീയതിയിലെ വിശുദ്ധ കുർബാനയോടു അനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.