CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 29 Seconds Ago
Breaking Now

യാക്കോബായ സഭയിൽ വീണ്ടും അശാന്തിയുടെ ദിനങ്ങൾ.

ഒരിടവേളകൊണ്ട് സമാധാന പരമായി നീങ്ങിക്കൊണ്ടിരുന്ന യാക്കോബായ സഭയിൽ വീണ്ടും പ്രശ്നങ്ങൾ തല പൊക്കുകയാണ്. അനുരജ്നത്തിന്റെ പാതയിലുടെ സഭയിലേക്ക് അനുതപിച്ചു മടങ്ങി വന്ന ഒരു കൂട്ടം ആളുകൾ ബർങ്ങ്മിഹാമിൽ പുതിയ ഒരു പള്ളി തുടങ്ങിയതോടെയാണ് വീണ്ടും കലാപകൊടി ഉയർന്നത്. മിഡ് ലാൻ്റിലെ ആദ്യത്തെ യാക്കോബായ പള്ളിയായ സെൻ്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിനു തൊട്ടരുകിലായി, സഭാ കൌണ്‍സിലിന്റെ അനുവാദം വാങ്ങാതെ സ്ഥാപിച്ച പുതിയ പള്ളി, യു.കെയിലെ യാക്കൊബയക്കാർക്ക് ഇടയിൽ വലിയ അമർഷത്തിനു ഇടയാക്കിയിരിക്കുകയാണ്. 40 മൈൽ ചുറ്റളവിൽ മറ്റു പള്ളികൾ സ്ഥാപിക്കാൻ പാടില്ല എന്ന കൌണ്‍സിൽ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ പള്ളി വീണ്ടും സഭയെ പിളർക്കാനുള്ള തന്ത്രമാണോ എന്നു എല്ലാവരും സംശയത്തോടെയാണ് നോക്കി കാണുന്നത്. വരും നാളുകളിൽ ഈ പ്രശ്നങ്ങൾ സഭയിൽ അശാന്തിയുടെ ദിനങ്ങളായിരിക്കും കൊണ്ട് വരുക എന്നതു യു.കെയിലെ പ്രത്യേകിച്ചു ബർങ്ങ്മിഹാമിലെ യാക്കൊബയക്കാരെ അസ്വസ്ഥരാക്കുന്നു. സഭ നേതൃത്വം ഇതിൽ ഇടപെട്ടു ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ തെരുവിലേക്കോ സോഷ്യൽ മീഡിയായിലേക്കോ വലിച്ചിഴക്കപെട്ട് പിളർപ്പിലേക്ക് നീങ്ങാൻ സാധ്യത ഏറെയാണ്‌. 




കൂടുതല്‍വാര്‍ത്തകള്‍.