CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 47 Seconds Ago
Breaking Now

കാർഷിക പ്രതിസന്ധിയിൽ ഇൻഫാം ശക്തിപ്പെടുത്തുവാൻ ആഹ്വാനവുമായി കെസിബിസി സർകുലർ ജനുവരി 4 നു .എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും വായിക്കും.

 കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ കാർഷിക വിഷയങ്ങളിൽ മുഖം തിരിഞ്ഞു നില്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾകെതിരെ ശക്തമായി പ്രതികരിക്കുവാനും രാഷ്ടീയത്തിന് അതീതമായി നാനാജാതി മതസ്ഥരെ ഉൾപ്പെടുത്തി ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ്റിന്റെ ഇടവകകളും പഞ്ചായത്തുകളും തോറും ശക്തിപ്പെടുത്തുവനും  ആഹ്വാനം ചെയ്തുകൊണ്ട് കേരള കത്തോലിക്ക മെത്രാൻ സമിതി സർക്കുലർ പുറപ്പെടുവിച്ചു. ജനുവരി 4 നു കേരളത്തിലെ സീറോ മലബാർ, ലാറ്റിൻ,സീറോ മലങ്കര സഭകളിലെ 30 രൂപതകളിലെ ദേവാലയങ്ങളിൽ  സർക്കുലർ വായിക്കും. തുടർന്നുള്ള കർമ്മപരിപാടികളും ഇതോടൊപ്പം പ്രതിപാദിക്കുന്നുണ്ട്. കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് വേണ്ടി ഇൻഫാം എപ്പിസ്കോപ്പൽ അഡ്വൈസർ കാഞ്ഞിരപ്പിള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറക്കലാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. 2015 ജനുവരി 15 കാർഷിക ദിനമായി ആചരിക്കുവാനും ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാറുകളുടെ കർഷക ദ്രോഹപരമായ റബർ ഇറക്കുമതി നയം മൂലം റബറിന്റെ വില മുൻ വർഷത്തെക്കാൾ ചുരുങ്ങി എന്നത് കർഷകരുടെ മുഴുവൻ പ്രതീക്ഷയും കൃഷിയുടെ ഭാവിയും തകിടം മറിച്ചിരിക്കുകയാണ്. വ്യവസായ ലോബികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനായി പ്രതിവർഷം ആവശ്യമായ ഇറക്കുമതിയുടെ ഏഴ് ഇരട്ടി   വരെ റബർ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ റബറിന്റെ ഇറക്കുമതിയിലെ വികലമായ നയങ്ങൾ ഉടനടി തിരിത്തപെടുന്നിലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണകിനു കർഷക കുടുംബങ്ങൾ പട്ടിണിയാകും. റബറിനെ വ്യവസായ ഉത്പന്നത്തിൽ നിന്നു ഒഴിവാക്കി , കാർഷിക ഉത്പന്നമായി കണ്ടു റബർ തടി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാൻ അനുവദിച്ചാൽ റബർ കർഷകർക്ക് അല്പമെങ്കിലും ആദായം ആകും. ഉല്പന്നങ്ങളുടെ വിലയിടിവിന് പുറമേ സ്വന്തം കൃഷി ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിന് വേണ്ടി ഗഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിഷ്ണനുകളുടെയും  ഉദ്യോഗസ്ഥ ലോബികളുടെയും ദയാദക്ഷിണ്യത്തിനു കാത്തു നില്കേണ്ട ഗതികേടും പശ്ചിമഘട്ടത്തിലെ സാധാരണ കർഷകകുടുംബങ്ങൾ നേരിടുന്നുവെന്നു സർക്കുലറിൽ പറയുന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പു ഇതുവരെയും പാലിക്കപ്പെട്ടിടിലെന്നും , ഈ വിജ്ഞാപനം  മൂലം  തീരദേശ വാസികൾക്ക് വീടുകൾ പുതുക്കി പണിയുന്നതിനോ പുതിയ വീട് നിർമ്മിക്കുന്നതിനോ സാദ്യമല്ലാത്ത സാഹചര്യമാണ് നിന്നും കെസിബിസി സർകുലരിൽ ചൂണ്ടികാണിക്കുന്നു. തീരടസത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും മത്സ്യ സമ്പത്തും സംരക്ഷിക്കപെടനം. എന്നാൽ കടലിന്റെയും കായലുകളുടെയും തീരങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ജനങ്ങളെ വിസ്മരിക്കരുത്.  കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ചു വിജ്ഞാപനത്തിലെ വനനിർമ്മാണതിനായുള്ള ദൂരപരിധി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കണം. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന നിർദ്ദേശങ്ങൾ  ചെറുകിട മത്സ്യ മേഖലെയെ തകർക്കുന്നതും കടൽസംഘർഷങ്ങൾ സൃഷ്ട്ടിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ രക്ഷ്യക്കുള്ള ഏക പരിഹാരം മലയോരങ്ങളിലും തീരദേശങ്ങളിലും ഇടനട്ടിലും ജീവിക്കുന്ന ജനസമൂഹം ഒരു മനസോടെ സംഘടിത ശക്തി ആകണമെന്നും ആഹ്വാനം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.