CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 58 Seconds Ago
Breaking Now

ന്യൂ ഇയർ പരേഡിൽ ലണ്ടൻ നഗരത്തിൽ കേരള തനിമ സൃഷ്ടിച്ച് സംഗീത ഓഫ് ദി യു.കെ.

ലോക ജനത ആവേശപൂർവം  2015-നെ വരവേറ്റപ്പോൾ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ലണ്ടൻ ഉണർന്നത്  കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി, തെയ്യം, ചെണ്ടമേളം എന്നിവയുടെ വിസ്മയ കാഴ്ചകളും, ശബ്ദ സൗകുമാര്യത്തോടെയുമായിരുന്നു. ലണ്ടൻ ന്യൂ ഇയർ പരേഡിലായിരുന്നു കേരളത്തിനു പുറത്ത് കേരളത്തെ  ഉണർത്തിയ നിറപ്പകിട്ടാർന്ന കാഴ്ചകൾ അരങ്ങേറിയത്. യു.കെയിൽ ക്രോയ്ഡോണ്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഗീത ഓഫ് ദി യു.കെയാണ് അവിസ്മരണീയമായ ഈ പുതുവത്സര സമ്മാനം യു.കെ ജനതക്ക് സമ്മാനിച്ചത്‌.                                            

ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗല്ഭരായ കലാകാരന്മാർക്കൊപ്പം ലണ്ടനിലെ 32 ബോറോകളെ ഉൾപ്പെടുത്തിക്കൊണ്ട് വർഷം തോറും നടത്തിവരുന്ന പരേഡിൽ ഈ വർഷം ക്രോയ്ഡോണ്‍ കൌണ്‍സിലിനെ പ്രതിനിധീകരിക്കുകയും അതോടൊപ്പം കേരള തനിമ ലോക സമക്ഷം സമർപ്പിക്കുകയും ചെയ്തുകൊണ്ട് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് സംഗീത ഓഫ് ദി യു.കെ. വിവിധ ബോറോകളിൽ നിന്നും, ചാരിറ്റി സംഘടനകളിൽ നിന്നുമായി ആറായിരത്തിൽ പരം കലാകാരന്മാർക്കൊപ്പം ചെണ്ട മേളത്തിന്റെ മാറ്റൊലികൾ ഉയർത്തിക്കൊണ്ട് സംഗീതയുടെ കലാകാരന്മാർ ചുവടു വച്ചപ്പോൾ വഴിയോരങ്ങളിൽ തിങ്ങി നിറഞ്ഞ ജന സഹസ്രങ്ങൾ അവർക്കൊപ്പം താളം പിടിച്ചു പ്രോത്സാഹനം നല്കിയത് അക്ഷരാർത്ഥത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച തന്നെയാണ് പ്രദാനം ചെയ്ത്. പരേഡിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള രണ്ടര മൈൽ താണ്ടുമ്പോൾ  അസാധാരണമായ പ്രകടനം കാഴ്ചവച്ചു കേരളത്തിന്റെ കലാ രൂപങ്ങളെ മഹത്തരമാക്കി ജനഹൃദയങ്ങളിൽ പ്രതിഷ്ടിക്കാൻ സംഗീതയുടെ സാരഥികൾക്കായി എന്ന് നിസംശയം പറയാവുന്നതാണ്.                                    

സാധാരണയായി ഡിസംബർ 31 അർദ്ധരാത്രി തെംസ് നദിക്കരയിൽ ഒരുങ്ങുന്ന ആകാശ ദീപക്കാഴ്ചകളോടെ പുതുവർഷത്തെ വരവേൽക്കുന്നതായിരുന്നു ലണ്ടൻ നഗരത്തിലെ  പതിവെങ്കിലും  പുതുവത്സര ആഘോഷങ്ങളെ ദിവസം മുഴുവൻനീണ്ടു നീണ്ടു നില്ക്കുന്നതാക്കി മാറ്റണമെന്ന ആശയത്തോടെ 1987 ലാണ് ലണ്ടൻ ന്യൂ ഇയർ പരേഡ് ആരംഭിക്കുന്നത്. പുതുവത്സര ദിനത്തിൽ അരങ്ങേറുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടി എന്ന് വിശേഷിപ്പിക്കുന്ന ലണ്ടൻ ന്യൂ ഇയർ പരേഡിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ആയിരക്കണക്കിന് അപേക്ഷകരെ പിൻതള്ളിയാണ് സംഗീത ഈ നേട്ടം സ്വന്തമാക്കിയതെന്നതും  ശ്രദ്ധേയമാണ്.                              

കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ കാൽ നൂറ്റാണ്ടു പിന്നിടാൻ കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കേ ലോക പ്രശസ്ഥമായ ലണ്ടൻ ന്യൂ ഇയർ പരേഡിൽ യു.കെ മലയാളികളേയും, കേരളത്തേയും പ്രതിനിധീകരിക്കാൻ സാധിച്ചത് സംഗീതയുടെ നേട്ടങ്ങളിലെ മറ്റൊരു പൊൻ തൂവൽ കൂടിയാണ്. തെംസ് നദിയുടെ ഇരു വശങ്ങളിലും തിങ്ങി നിറഞ്ഞ വിനോദ സഞ്ചാരികളും, സ്വദേശികളും, വിദേശികളുമായ അര ലക്ഷത്തിൽപരം ജനങ്ങളുടെ അഭിവാദ്യങ്ങളും, ആർപ്പു വിളികളും  ഏറ്റുവാങ്ങി  സംഗീതയുടെ ഇരുപത്തി രണ്ടോളം വരുന്ന ചെണ്ട വാദ്യക്കാരും, കഥകളിയും, തെയ്യവുമെല്ലാം മുന്നേറുമ്പോൾ കേരളത്തിനു പുറത്തു കേരളത്തെ പ്രദർശിപ്പിക്കുവാനുള്ള ഏറ്റവും വലിയൊരു അവസരമായിരുന്നു ക്രോയ്ടോൻ കൌണ്‍സിലിലൂടെ സംഗീത ഓഫ് ദി യു.കെ കൈവരിച്ചത്. ജന്മനാടിന്റെ കലാ രൂപങ്ങൾ അതിന്റെ മൂല്യങ്ങൾ ഒട്ടും ചോർന്ന് പോകാതെ പ്രദർശിപ്പിക്കുവാൻ പ്രചോദനമാവുകയും, അവസരമൊരുക്കുകയും ചെയ്തത് ക്രോയ്ഡോണ്‍  നഗര സഭയുടെ പ്രഥമ വനിതയും, മലയാളിയുമായ ശ്രീമതി.മഞ്ജു ഷാഹുൽ ഹമീദ് ആയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.