CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 14 Minutes 29 Seconds Ago
Breaking Now

സംസ്ഥാനത്തെ കർഷക പ്രസ്ഥാനങ്ങൾ സംഘടിക്കുന്നു. കൊച്ചിയിൽ നാളെ(ശനി) നേതൃസമ്മേളനം.

കൊച്ചി: കേരളത്തിന്റെ തീരദേശ ഇടനാട്‌ മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന ജനകീയ കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃ സമ്മേളനം നാളെ കൊച്ചി പാലാരിവട്ടം പാസ്റ്ററൽ  ഒാറിയെറ്റേഷൻ സെന്റെറിൽ ചേരുന്നു. ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന സമ്മേളനത്തിൽ പാലക്കാട്‌ ദേശിയ കർഷക സമാജം ജനറൽ സെക്രട്ടറി മുതലംതോട് മണി അധ്യക്ഷത വഹിക്കും. ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ  വിഷയവതരണവും , പി.സി ജോസഫ്‌ എക്സ് എം.എൽ.എ ആമുഖപ്രഭാഷണവും നടത്തും. ഇമാം മൗലവി മുഹമ്മദ്‌ റഫീക്ക് അൽ കൌസാരിയുടെ അനുഗ്രഹ പ്രസംഗത്തെ തുടർന്ന് വിവധ കർഷക പ്രസ്ഥാനങ്ങളായ ഇൻഫാം ഹൈറേഞ്ച് സംരക്ഷണ സമിതി, ഇടുക്കി പശ്ചിമഘട്ട  ജനസമതി, കോഴിക്കോട്, കുട്ടനാട് വികസന സമിതി, ആലപ്പുഴ കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ, തിരുവന്തപുരം, സനാതനം കർഷകസമിതി, കൊല്ലം കർഷക വേദി, കോട്ടയം പരിയാരം കർഷകസമിതി, മണ്ണാർക്കാട് വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രോട്ടക്ഷൻ കൌണ്‍സിൽ, മലപ്പുറം ദേശിയ കർഷക മുന്നണി എന്നിവ ഉൾപ്പടെ വിവിധ കർഷക പ്രസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. . സെന്റെർ ഫോർ കൺസ്യൂമർ എഡ്യുകേഷൻ മാനേജിങ്ങ് ട്രസ്റ്റി ഡിജോ കാപ്പൻ മോഡറേറ്റരായിരിക്കും. 3.15-നു കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവർത്തങ്ങളുടെ ഉദ്ഘാടനം മാർ മാത്യു അറക്കൽ നിർവഹിക്കും. സംസ്ഥാന  കൺസ്യൂമർ കമ്മിഷൻ മെമ്പർ അഡ്വ.ജോസ് വിതയത്തിൽ, വി.വി.അഗസ്റ്റിൻ, കെ.സി മോഹനൻ , ആർ മനിക്കുട്ടൻ, ഷാജി ജോർജ് എന്നിവർ സംസാരിക്കും. കർഷക പ്രസ്ഥാനങ്ങളുടെ സംയുക്ത പ്രവർത്തങ്ങളുടെ കർമ്മ പരിപാടികൾക്ക് സമ്മേളനം രൂപം നല്കും.  




കൂടുതല്‍വാര്‍ത്തകള്‍.