CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 31 Seconds Ago
Breaking Now

സൌത്ത് എൻഡ് മലയാളി അസ്സോസിയേൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 10-നു.

സൌത്ത് എൻഡ് മലയാളി അസ്സോസിയേഷൻ്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ജനുവരി 10-നു ഈസ്റ്റ്‌ വുഡ് കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് തുടങ്ങുന്ന കലാപരിപാടികൾ രാത്രി പത്തു മണിവരെ നീളും. കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് എപ്പോഴും ഊന്നൽ നല്കുന്ന അസോസിയേഷനിലെ  ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ പരിപാടിയിലെ മുഖ്യ ആകർഷണം ആയിരിക്കും. അതോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന നേറ്റിവിറ്റി ഷോയും കലാ പരിപാടികൾക്ക് മികവേകും. കോമഡി സ്കിറ്റായിരിക്കും കലാ പരിപാടികളിലെ മറ്റൊരു  ആകർഷണം. തുടർന്ന് അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും  ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന് മാറ്റ് കൂട്ടും. സൌത്ത്  ഏൻഡ് മലയാളി അസ്സോസിയേഷൻ്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ഷാജി വർഗ്ഗീസും സെക്രട്ടറി അജിത്‌ അച്ചാണ്ടിലും  അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.