CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 14 Seconds Ago
Breaking Now

ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി

ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം പ്രസിഡന്റ് സജന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം വിവിധ കലാപരിപാടികളോടെ കൊണ്ടാടി. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഗായകനും ഗിത്താറിസ്റ്റുമായ വില്യം ഐസക്ക് കലാപരിപാടിക്ക് തിരികൊളുത്തി. തുടര്‍ന്ന് വില്യം ഐസക്ക് അവതരിപ്പിച്ച അതി ഗംഭീരമായ സംഗീത വിരുന്ന് ,എവര്‍ക്കും ഈ ആഘോഷം ഒരു അവവിസ്മരണീയമായ ദിനമാക്കി മാറ്റി.പിന്നീടു നടന്ന നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികളില്‍ ഡിഎംഎ കുടുംബാംഗങ്ങളുടെ ഒരു നിറസാന്നിധ്യം തന്നെയായിരുന്നു. അങ്ങനെ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു ദൃശ്യ സംഗീത വിരുന്നുകൂടി ഒരുക്കിക്കൊണ്ട് ദേശഭക്തി ഗാനത്തോടെ ഡിഎം എയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

 




കൂടുതല്‍വാര്‍ത്തകള്‍.