CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 51 Seconds Ago
Breaking Now

ക്രിസ്തുമസ് പുതുവത്സര ആഘോഷവും രണ്ടാം വാർഷികവും കെങ്കേമമാക്കി സാലിസ്ബറി മലയാളി അസോസിയേഷൻ.

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും രണ്ടാം വാർഷികവും ജനുവരി നാലിന് ആൽഡർബറി വില്ലേജ് ഹാളിൽ പ്രൗഢിയോടെ ആഘോഷിച്ചു.                                    

രാവിലെ പതിനൊന്നിന്   പ്രസിഡന്റ്‌ ശ്രീ.സുജു ജോസഫിന്റെ അധ്യക്ഷതയിൽ  ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് ശ്രീമതി.ഷൈന ജോജി സ്വാഗതം ആശംസിച്ചപ്പോൾ  നിറ ദീപം തെളിച്ചത് യുക്മ ദേശീയ വൈസ് പ്രസിഡന്റ്‌ ശ്രീമതി.ബീനാ സെൻസും മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ.സജീഷ് ടോമും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും ചേർന്നായിരുന്നു.                                          

സെക്രട്ടറി ശ്രീ.സെബാസ്റ്റ്യൻ  സാലിസ്ബറി മലയാളി അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ച് അവതരിപ്പിച്ച റിപ്പോർട്ടിന് ശേഷം ഉദ്ഘാടക ശ്രീമതി.ബീന സെൻസ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുക്മയുടെ പ്രവർത്തനങ്ങളിൽ സജീവമായ അസോസിയേഷന് ശ്രീമതി.ബീന സെൻസ് എല്ലാ ഭാവുകങ്ങളും നേർന്നു.                                        

പ്രസിഡന്റ്‌ ശ്രീ.സുജു ജോസഫ്‌ യുക്മ നാഷണൽ കലാമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഠിനപ്രയത്നം ചെയ്ത സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും നന്ദി പറയുന്നതോടൊപ്പം സംഘടനയുടെ പുതിയ പ്രവർത്തനങ്ങൾക്ക് എല്ലാ അംഗങ്ങളുടെയും സഹകരണവും അഭ്യർത്ഥിച്ചു. തുടർന്ന് സംസാരിച്ച  യുക്മ മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ.സജീഷ് ടോം അസോസിയേഷൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുകയും നല്ലൊരു ക്രിസ്മസ് സന്ദേശം പങ്കു വക്കുകയും ചെയ്തു.                            

യുക്മ റീജിയണൽ നാഷണൽ കലാമേളകളിൽ കലാതിലക പട്ടം കരസ്ഥമാക്കിയ കുമാരി.മിന്നാ ജോസിന് ശ്രീമതി.ബീന സെൻസ് സംഘടനയുടെ പുരസ്കാരം നൽകി ആദരിച്ചു. കലാമേളകളിൽ വിജയിച്ച ഏവർക്കും വിശിഷ്ട വ്യക്തികളും മാതാപിതാക്കളും ചേർന്ന് പുരസ്കാരങ്ങൾ നല്കി. തുടർന്ന് രക്ഷാധികാരി ശ്രീ.ജോസ് കെ ആന്റണി എല്ലാ പ്രാവശ്യത്തെയും പോലെ സംഘടനയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവക്കുന്ന പ്രതിഭയെ പ്രഖ്യാപിച്ചു.  സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീമതി.മേഴ്സി സജീഷിനെ മികച്ച പ്രതിഭയായി തിരഞ്ഞെടുത്തത് അംഗങ്ങൾ ഒന്നടങ്കം ആവേശത്തോടെയാണ് എതിരേറ്റത്.                              

ശ്രീമതി.മേഴ്സി സജീഷ് സംഘടനക്ക് നൽകിയ സേവനങ്ങളെ പ്രകീർത്തിച്ച രക്ഷാധികാരി പുരസ്കാരങ്ങൾ നൽകാൻ വിശിഷ്ട വ്യക്തികളെ ക്ഷണിച്ചു. ശ്രീമതി.ബീന സെൻസും ശ്രീ.സജീഷ് ടോമും ചേർന്ന് മേഴ്സിയെ പൊന്നാട അണിയിച്ച് ആദരിച്ചു.                                    

മാതാപിതാക്കളായ ശ്രീ.ജോസും പത്നിയും ചേർന്ന് മേഴ്സിക്ക് ഉപഹാരം നൽകി. തുടർന്ന് നടന്ന സംഘടനയുടെ രണ്ടാം വാർഷികാഘോഷം രക്ഷാധികാരി ശ്രീ.ജോസ് കെ ആന്റണി, പ്രസിഡന്റ്‌ ശ്രീ.സുജു ജോസഫ്‌, സ്ഥാപക പ്രസിഡന്റ്‌ ശ്രീ.സ്റ്റാലിൻ സണ്ണി മറ്റു ഭാരവാഹികൾ എന്നിവർ  ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീമതി.സിൽവി ജോസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.                                  

തുടർന്ന് രക്ഷാധികാരി ശ്രീ.ജോസ് കെ ആന്റണിയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ നാടൻ ഭക്ഷണത്തിനു ശേഷം കലാപരിപാടികൾക്ക് തുടക്കമായി. ശ്രീ.ലിജേഷ് ജോസെഫും ശ്രീമതി.മേഴ്സി സജീഷും അവതാരകരായപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി അനുസ്മരിപ്പിച്ചത് ഏവർക്കും ഹൃദ്യസ്ഥമായി.

കുഞ്ഞുങ്ങളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ ക്രിസ്മസ് ഫാദറിനെ വരവേറ്റപ്പോൾ നല്ലൊരു ക്രിസ്മസ് സന്ദേശം നൽകി ക്രിസ്മസ് ഫാദർ മടങ്ങി. ഭരതനാട്യവും, മാർഗ്ഗം കളിയും, സിനിമാറ്റിക് ഡാൻസും വേദിയിൽ അരങ്ങു തകർത്തപ്പോൾ മധുര ഗാനങ്ങളുമായി സന്ധ്യാ പ്രജുവും, അനീഷ്‌ ജോർജും, ജോബിനും,  ലിജേഷും, അലിന സജീഷും കാണികളെ കൈയിലെടുത്തു. കപ്പിൾ ഡാൻസുമായി ദമ്പതികൾ അരങ്ങ് തകർത്തപ്പോൾ സ്ത്രീകൾ അവതരിപ്പിച്ച കിച്ചൻ മ്യൂസിക്‌ വേറിട്ടൊരനുഭാവമായി.                                    

ശ്രീ.ബിജു മൂന്നാനപ്പള്ളി സംഘടനക്ക് നൽകുന്ന സേവനങ്ങൾക്ക് അംഗീകാരമായി എല്ലാ അംഗങ്ങളും ചേർന്ന് നൽകിയ ഉപഹാരം പ്രസിഡന്റ്‌ ശ്രീ.സുജു ജോസഫും വൈസ് പ്രസിഡന്റ്‌ ശ്രീമതി.സിൽവി ജോസും ചേർന്ന് സമ്മാനിച്ചു. രാത്രി ഏഴു മണിയോടെ കലാപരിപാടികൾ അവസാനിച്ചപ്പോൾ നല്ലൊരു പുതുവത്സരം ആശംസിച്ച് ഏവരും പിരിഞ്ഞു.

ശ്രീ.ബിജു മൂന്നനപ്പളിയെടുത്ത ചിത്രങ്ങൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.