CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 38 Seconds Ago
Breaking Now

ഇൻഫാം കർഷക ദിനം നാളെ(ജനുവരി 15) സംസ്ഥാനതല ചടങ്ങുകൾ വാഴക്കുളത്ത്.

കൊച്ചി: ഇൻഫാമിന്റെ ആഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം കേരളത്തിലെ വിവധ കേന്ദ്രങ്ങളിൽ നാളെ(ജനുവരി 15) നടത്തപ്പെടും. ഇതിനു  മുന്നോടിയായി കെ സി ബി സിയുടെ ആഹ്വാനത്തെ തുടർന്ന് കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളിലെ ഇടവകകളിൽ ജനുവരി 4 നു പ്രത്യേക സർക്കുലർ വായിക്കുകയുണ്ടായി. സംസ്ഥാനതല കർഷക ദിനാചരണ ചടങ്ങുകൾ നാളെ രാവിലെ 10-നു മൂവാറ്റുപുഴ, വാഴക്കുളം സഹകരണബാങ്ക്  ഓഡിറ്റോറിയത്തിൽ ഇൻഫാം സ്ഥപകാൻ ഫാ. മാത്യു വടക്കേമുറിയുടെ അനുസ്മരണത്തോടെ തുടക്കമാകും. ബാങ്കിംങ്ങ് മേഖലയും കർഷകരും എന്ന വിഷയത്തിന്മേലുള്ള സെമിനാർ റിസർവ് ബാങ്ക്  ജനറൽ മാനേജർ സി.വി.ജോർജ് ഉദ്ഘാടനം ചെയ്യും.  ഇൻഫാം ദേശിയ പ്രസിഡന്റ്‌ പി.സി.സിറിയക് അധ്യക്ഷത വഹിക്കും. ഇൻഫാം ദേശിയ  ട്രെസ്സ്റ്റി ഡോ.എം.സി.ജോർജ്, കേരളത്തിലെ വിവിധ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളായ വി.ആനന്ദ്, സേവ്യർ ജെയിംസ്, അനീഷ്‌ ജോർജ്, കെ.വി ജോർജ്, ഡോമിനിക് ജോണ്‍, രശ്മി തങ്കം, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ച കഴിഞ്ഞു 2-നു മേഖല രക്ഷതികാരി ഫാ.പോൾ നെടുംപുറത്ത് ഇൻഫാം സെൻട്രൽ റീജിയണൽ ഓഫീസ് ആശിർവധിക്കുന്നതും അഡ്വ.ജോയിസ് എം.പി. ഉദ്ഘാടനം ചെയ്യുന്നതുമാണ്. തുടർന്ന് റീജിയണൽ പ്രസിഡന്റ്‌ ജോസ് എടപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ഇൻഫാമിന്റെ കാർഷിക ഇടപെടലുകളും സംഘടന പ്രമേയവും ഷെവലിയർ അഡ്വ.വി സി സെബാസ്റ്യൻ അവതരിപ്പിക്കും. പി.സി തോമസ്‌ എക്സ് എം.പി , ഫ്രാൻസിസ് ജോർജ് എക്സ് എം.പി, പി.സി ജോസഫ്‌ എക്സ് എം.എൽ.എ, നാഷണൽ സെക്രട്ടറി ഫാ.ജോർജ് പൊട്ടക്കൽ, ഇൻഫാം പാലാ രൂപത്ത ഡയറക്ടർ ഫാ.ജോസ് തരപ്പെൽ, ഹൈറഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ.സെബാസ്റ്യൻ  കൊച്ചുപുരക്കൽ, ഫാ.ജോണ്‍ തോട്ടത്തിമാലിൽ, ദേശിയ വൈസ്സ് ചെയർമാൻ മൊയ്തീൻ ഹാജി, റീജിയണൽ സെക്രട്ടറി ഒ.എം ജോർജ് എന്നിവർ  പ്രസംഗിക്കും.  




കൂടുതല്‍വാര്‍ത്തകള്‍.