CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 10 Seconds Ago
Breaking Now

മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡ് ഒരുക്കിയ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമായി.

മാസ്കരികമായ കലാസന്ധ്യ ഒരുക്കി ബ്രാഡ്ഫോർഡ് മലയാളികൾ: കുള്ളൻ ഡാൻസ് ശ്രദ്ദേയമായി.

ബ്രാഡ്ഫോർഡ്: ദ്രുത താള ലയന ചുവടുകളാൽ നയനമനോഹരമായ നൃത്തങ്ങൾ, മനസിനെ തട്ടിയുനർത്തുന്ന വികാര സാന്ദ്രമായ ഗാനങ്ങൾ, ചിരിയുടെ മാലപടക്കം വിതറിയ ഹാസ്യനാടകങ്ങൾ, കുട്ടികളും മുതിർന്നവരും ഒരുപോലെ ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും അവതരിക്കപ്പെട്ട കുള്ളൻ ഡാൻസ് എന്നിങ്ങനെ സദസിനെ ഇളക്കി മറിച്ചു.                             

മൂന്ന് മണികൂർ കലാസന്ധ്യ ബ്രാഡ്ഫോർഡ്  മലയാളികളുടെ ചരിത്രത്തിൽ സ്വർണ്ണ താളുകളിൽ വർണ്ണലിപികളാൽ  എഴുതി ചേർക്കപെട്ടതയിരുന്നു മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡ് ഒരുക്കിയ ക്രിസ്തുമസ് പുതു വത്സരാഘോഷങ്ങൾ.                                                   

ഓരോ കലാപരിപാടികളും ഒന്നിച്ചു മെച്ചപ്പെട്ടപ്പോൾ ഒരുപക്ഷെ യു.കെയിൽ തന്നെ ആദ്യമായി അവതരിപ്പിച്ച കുള്ളൻ ഡാൻസ് ഏവർക്കും അത്ഭുതകരമായി. വർണ്ണമനോഹരമായി ഒരുക്കിയ സ്റ്റേജിൽ ദീപ്തി രാജേന്ദ്രൻ്റെ  സംവിധാനത്തിൽ ഒരുക്കിയ "നേറ്റിവിറ്റി" ഉന്നത നിലവാരം പുലർത്തിയതയിരുന്നു.                             

ബ്രാഡ്ഫോർഡിലെ ലിറ്റിൽ ലെയ്ൻ ഹാളിൽ നടന്ന ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾക്ക് ജെൻറിൻ തളിക്കപറമ്പിൽ സ്വാഗതവും, ഷാൻ്റ്റി  ബിനോജ് സന്ദേശവും, ജോണ്‍ കുര്യൻ നന്ദിയും  പറഞ്ഞു.                                    

നിരവധി ഹോളിവുഡ് ഡാൻസ്സുകളും സിനിമാറ്റിക് ഡാൻസ്സുകളും കലാസന്ധ്യയെ വർണ്ണമനോഹരമക്കിയപ്പോൾ സ്കിറ്റ് മനസ്സിന് സന്തോഷം പകരുന്നതായിരുന്നു.                           

ബ്രാഡ്ഫോർഡ്  മലയാളികളുടെ കൂട്ടായ പ്രവർത്തനത്തൽ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിന്റെ നേതൃത്വത്തിൽ  നടന്ന ആഘോഷങ്ങൾക്ക്‌ ഭാരവാഹികൾക്ക് ഒപ്പം  എല്ലാ കുടുംബങ്ങളും ആത്മാർഥമായി സഹകരിച്ചതിന്റെ പ്രവർത്തന ഫലമാണ് കലസന്ധ്യയുടെ വിജയത്തിനു കാരണം.

വീഡിയോ കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.