CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 15 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് , സെക്രട്ടറി ഷിജോ വർഗീസ്, ദിലീപ് മാത്യു നാഷണൽ എക്സിക്യുട്ടീവ് മെമ്പർ. .

അടുത്ത രണ്ട് വര്ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള  അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല് ഇലക്ഷനുകൾ നടന്നു വരികയാണ്,അതിൻറെ ഭാഗമായി നടന്ന  യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ ഇലക്ഷൻ വളരെ സമാധാനപരമായി നടന്നു.

യുക്മ നോർത്ത് വെസ്റ്റ്‌ റീജിയനിലെ 11 അംഗ അസോസിയേഷനിൽ നിന്നുള്ള പ്രതിനിധികളെ കൊണ്ട് നിറഞ്ഞ ഇലക്ഷനിൽ പുതിയ  നാഷണൽ എക്സിക്യുട്ടീവ് മെമ്പറായി റോചിഡയൽ  മലയാളി അസോസിയേഷനിൽ നിന്നുമുള്ള നിലവിലെ റീജിയണൽ  പ്രസിഡണ്ടായ ദിലീപ് മാത്യുവിനെയും,  ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുമുള്ള അഡ്വ. സിജു ജോസഫും, സെക്രട്ടറിയായി വാറിംഗ്ടണ്‍  മലയാളി അസോസിയേഷനില് നിന്നുള്ള ഷിജോ വർഗ്ഗീസിനെയും തെരഞ്ഞെടുത്തു. 
ട്രഷററായി ഒൾടാം മലയാളി അസോസിയേഷനില് നിന്നുള്ള ലൈജു മാനുവൽ , വൈസ് പ്രസിഡണ്ടായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റനിലെ ജോബ്‌ ജോസഫും, ജോയിന്റ് സെക്രട്ടറിയായി ലിവർപൂൾ മലയാളി അസോസിയേഷനില് നിന്നുള്ള ഷാജു ഉതുപ്പും, ജോയിന്റ് ട്രഷറര് ആയി വിഗൻ മലയാളി അസോസിയേഷനില് നിന്നുള്ള ജോണ്‍ മൈയിലാടിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
ആര്ട്സ് കോര്ഡിനേറ്റര് ആയി വാറിംഗ്ടണ്‍  മലയാളി അസോസിയേഷനിൽ നിന്നുള്ള സുനിൽ മാത്യുവും, സ്പോര്ട്സ് കോര്ഡിനേറ്റര് ആയി ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുമുള്ള ജോണി കണിവേലിലും   നഴ്സസ് ഫോറം കോര്ഡിനേറ്റര് ആയി ലിവർപൂൾ കൾച്ചറൽ മലയാളി  അസോസിയേഷനില് നിന്നുള്ള ബിജു പീറ്റർ  എന്നിവരെയും തെരഞ്ഞെടുത്തു.
യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകം നന്ദി അറിയിക്കുന്നു.പുതിയ റീജിയണൽ ഭാരവാഹികൾക്ക് എല്ലാവിധ സഹകരണങ്ങളും എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

  




കൂടുതല്‍വാര്‍ത്തകള്‍.