CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 47 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തിമുന്നാമത് ധനസഹായമായ 50,000 രൂപ കൈമാറി

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തിമുന്നാമത്  ധനസഹായമായ 50,000 രൂപ  കൈമാറി


വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തിമുന്നാമത്  ധനസഹായം കോട്ടയം ജില്ലയിൽ  അകലക്കുന്നം പഞ്ചായത്തിൽ മുകളെൽ

കുഞ്ഞുമോന്റെ ഭാര്യ ലില്ലിക്കുട്ടിക്ക്  കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക്  വേണ്ടി അകലകുന്നം പഞ്ചായത്ത്‌ മെമ്പർ മാത്തുകുട്ടി ഞായറുകുളം 50,000

രൂപയുടെ ചെക്ക് ലില്ലിക്കുട്ടിക്ക് കൈമാറി .തദവസരത്തിൽ വോക്കിംഗ് കാരുണ്യ  ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രെട്ടറി

സിബിയുടെ പിതാവ് ജോസഫ്‌ ഐസക് ഞായറുകുളം സന്നിഹിതനായിരുന്നു.


കോട്ടയം ജില്ലയിൽ  അകലക്കുന്നം പഞ്ചായത്തിൽ മുകളെൽ കുഞ്ഞുമോന്റെ ഭാര്യ ലില്ലിക്കുട്ടി ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ  തല കറങ്ങിനിലത്തു

വീഴുകയായിരുന്നു.തുടർന്ന് എണീക്കാൻ കഴിയാത്തഅവസ്ഥയിൽ  നാട്ടുകാരുടെസഹായത്തോടെആശുപത്രിയിലെത്തിച്ച ലില്ലിക്കുട്ടിയെവിദഗ്ധ ഡോക്ടർമാർ

പരിശോധിക്കുകയും  പരിശോധനയിൽനട്ടെല്ലിലേയ്ക്ക് പോകുന്ന ഞരമ്പുകൾക്കു ബലക്ഷയംവരുന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ചികിത്സയ്ക്കായി  നല്ലൊരു തുക ആശുപത്രിയിൽ ചിലവാക്കേണ്ടി വന്നു ലില്ലിക്കുട്ടിക്ക്. ആകെ ലില്ലിക്കുട്ടിയുടെ കൈയ്യിൽ തൻ താമസിക്കുന്ന വീടും 4

സെന്റ് സ്ഥലവും മാത്രവുമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാരുടെ സഹായത്തോടെയാണ്  ലില്ലിക്കുട്ടി  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത്.

ഹൊസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്ത  ലില്ലിക്കുട്ടി  ബെഡ്ഡിൽ നിന്നും  എണിക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീഴുകയും  ഇടുപ്പെല്ല്

പൊട്ടുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ  അഡ്മിറ്റ്‌ ചെയ്ത  ലില്ലിക്കുട്ടിക്ക്‌ ഡോക്ടർമാർ

ഓപ്പറേഷൻ  നിർദേശിക്കുകയുണ്ടായി.തുടർന്ന് നടന്ന  ഓപ്പറേഷന്  വേണ്ടി നല്ലൊരു തുക ചിലവാക്കേണ്ടി വന്നു .

കൂലി പണിക്കാരനായ ഭര്ത്താവ് കുഞ്ഞുമോൻ  ഭാര്യയ്ക്ക് സ്വന്തമായി  ഒന്നും ചെയ്യുവാൻ സാധിക്കാത്തതുകൊണ്ട് ജോലിക്ക് പോകുവാൻ കഴിയാതെ

ഭാര്യയെ സഹായിക്കുവാൻ എപ്പോഴും  അടുത്തു തന്നെയുണ്ട്.രണ്ടു പെണ്മക്കളുമായി കഴിയുന്ന കുഞ്ഞുമോൻ  ഈ കനത്ത സാമ്പത്തിക ഭാരം താങ്ങാനാകാതെ

വിഷമിക്കുകയാണ്. കുഞ്ഞുമോനെയും കുടുംബത്തെയും കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ മുപ്പത്തി മൂന്നാമത് സഹായം ലില്ലിക്കുട്ടിക്കു നല്കുവാൻ

തീരുമാനിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാസുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യ നന്ദി

അറിയിക്കുന്നു.

വോക്കിംഗ് കാരുണ്യചാരിറ്റബിൾ സൊസൈറ്റി.

http://www.wokingkarunya.co.uk/

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688




കൂടുതല്‍വാര്‍ത്തകള്‍.