CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Seconds Ago
Breaking Now

വ്യൂസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ 10-ാം മത് വാർഷികം അവിസ്മരണീയമായി.

വ്യൂസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ(WMCA) 10-ാം മത് വാർഷികം വിപുലമായ പരിപാടികളോടെ കൂടി നടത്തപ്പെട്ടു.

വ്യൂസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ(WMCA) 10-ാം മത് വാർഷികം  വിപുലമായ പരിപാടികളോടെ കൂടി 17.01.2015 വൈകുന്നേരം 3 മണി മുതൽ WOREASTER NUNNERY WOOD SCHOOL-ൽ വച്ച് നടത്തപ്പെട്ടു. ഇതോടനുബന്ധിച്ചു ക്രിസ്തുമസ് പുതുവത്സരഘോഷങ്ങളും സംഘടിപ്പിക്കുകയുണ്ടായി.  WANNDON  സെന്റ്‌ .ജോസഫ്‌ കാത്തോലിക്  വികാരി റവ.ഫാ. ബ്രയാൻ മുഖ്യാഥിതിയായിരുന്നു.                                                        

അസോസിയേഷന്റെ പ്രവർത്തനങ്ങളെകുറിച്ചും മറ്റും വളരെ താല്പര്യത്തോടികൂടി  അദ്ദേഹം ചോദിച്ചറിയുകയും ഇതിന്റെ പ്രവർത്തനങ്ങളെയും ഭാരവാഹികളെയും  മുക്തകണ്ഠ പ്രശംസിക്കുകയും ചെയ്തു.                                           

സംഘടകളുടെ കൂട്ടയ്മകളെകുറിച്ച്  വരും തലമുറയ്ക്ക് മാതൃകയാകുന്ന തരത്തിലുള്ള  പ്രവർത്തങ്ങളെക്കുറിച്ചും അദ്ദേഹം നല്കിയ പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി.                                                    

അദ്ദേഹതിന്റെ സാന്നിധ്യത്തിൽ  ലോക സമാധാനത്തിനും  ശാന്തിക്കും  വേണ്ടി നടത്തിയ മൌന പ്രാർത്ഥനയിൽ മുഴുവൻ ആളുകളും കത്തിച്ച മെഴുകു തിരികളുമായി പങ്കെടുക്കുകയുണ്ടായി.                                               

അതിനു ശേഷം നടത്തപ്പെട്ട വിവധ കലാപരിപാടികളിൽ കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും, അവരവരുടെ കലാപരമായ കഴിവുകൾ തെളിയിക്കുകയുണ്ടായി.                                                 

എല്ലാ വിധ കലാപരിപാടികളും കണ്ണിനും  കാതിനും  കുളിർമയേകുന്ന  തരത്തിൽ  വളരെയധികം അടുക്കും ചിട്ടയോടും കൂടി നടത്തുന്നതിൽ  കമ്മിറ്റി  അംഗങ്ങൾ കൂടാതെ  എല്ലാവരുടെയും പൂർണ്ണ പിന്തുണ  ലഭിക്കുകയുണ്ടായി.                                        

അസോസിയേഷൻ പ്രസിഡന്റ്‌  ശ്രീ.മോൻസി   അബ്രാഹമിന്റെ  അധ്യക്ഷതയിൽ   ചേർന്ന  യോഗത്തിൽ കഴിഞ്ഞ  പത്തു വർഷങ്ങളായി സംഘടനെ നയിച്ച   മുഴുവൻ ഭാരവാഹികളെയും മോമെന്റോ  നല്കി ആധരിക്കുകയുണ്ടായി.                                  

പരിപാടികളെ അങ്ങേയറ്റം വിജയിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഭാരവാഹികൾക്കും അഭിമാനിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.