CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 48 Seconds Ago
Breaking Now

മലയാളം ക്ലാസ്സും പരിശീലന കളരിയുമായി മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷന്റെ സായാഹ്ന കൂട്ടായ്മക്ക് തുടക്കമായി

മാഞ്ചസ്റ്റർ: കേരള കാത്തലിക് അസ്സോസിയേഷൻഓഫ്  മാഞ്ചസ്റ്ററിന്റെ  സായാഹ്ന കൂട്ടായ്മക്ക്  തുടക്കമായി. മലയാളം ക്ലാസ്സും വ്യക്തിത്വ വികസന പരിശീലന സെമിനാറുകളും ,ഗെയിമുകളുമായി  എല്ലാ ശനിയാഴ്ചകളിലും  വൈകുന്നേരം 5 മുതൽ 6.30 വരെയാണ്  സൗഹൃദ  കൂട്ടായ്മ നടക്കുക .  സെന്റ്‌ മാർട്ടിൻസ് ഹാളിൽ ചേർന്ന ആദ്യ കൂട്ടായ്മയിൽ അസ്സോസിയേഷൻ മുതിർന്ന അംഗം  ടോമി തെനയാൻ ഉത്ഘാടനം നിർവ്വഹിച്ചതോടെ  സൗഹൃദ  കൂട്ടായ്മക്ക്  തുടക്കമായി.


 

മലയാളം ക്ലാസ്സുകൾ , ക്രിയേറ്റീവ്  റൈറ്റിംഗ് , ചിത്ര രചന  പരിശീലനം വിവിധതരം  ഗെയിമുകൾ , സ്ത്രീകൾക്ക് റിലാക്സേഷൻ ക്ലാസ്സുകൾ തുടങ്ങി പുരുഷന്മാർക്കും ഒട്ടേറെ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട് . തിരക്കേറിയ പ്രവാസ ജീവിതത്തിൽ അൽപനേരം സല്ലപിക്കുന്നതിനും , അറിവുകൾ പങ്കു വച്ച്  കുടുംബ ബന്ധങ്ങൾ ദൃഡമാക്കുന്നതിനുമായിട്ടാണ്  സായാഹ്ന കൂട്ടായ്മക്ക്  തുടക്കം കുറിച്ചതെന്ന്  അസ്സോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി അറിയിച്ചു. 


അസ്സോസിയേഷന്റെ  മന്തിലി ഇ - മാഗസീനായ Kcam വോയിസിലെക്ക് കൃതികളും ആശംസകളും അയക്കുവാൻ താല്പര്യം ഉള്ളവർ  info@kcam.co.uk  എന്ന  ഇ മെയിൽ വിലാസത്തിൽ അയക്കണമെന്ന്  ഭാരവാഹികൾ അറിയിച്ചു.  അസ്സോസിയേഷന്റെ  ഈസ്റ്റർ ആഘോഷം ഏപ്രിൽ പതിനൊന്നാം തീയതി ശനിയാഴ്ച  ടിബർലി  മെതോഡിസ്റ്റ്  ചർച്ച് ഹാളിൽ വച്ച് നടക്കുമെന്നും  ഭാരവാഹികൾ  അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്  അസ്സോസിയേഷൻ എക്സിക്ക്യൂട്ടീവ്  കമ്മിറ്റിയുമായി  ബന്ധപ്പെടണം




കൂടുതല്‍വാര്‍ത്തകള്‍.