CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 56 Minutes 16 Seconds Ago
Breaking Now

ജോയിപ്പാന്റെയും ആന്‍സിയുടെയും ഇരുപത്തിയൊന്നാമത് വിവാഹ വാര്‍ഷികം കെങ്കേമമായി

UK മലയാളികളുടെ ഹാസ്യസാമ്രാട്ട് ജോയിപ്പാന്റെയും ആന്‍സിയുടെയും 25 മത് വിവാഹ വാര്‍ഷികം വളരെ പ്രൗഡഗംഭിരമായി മാഞ്ചെസ്റ്റെറില്‍ ആഘോഷിച്ചു. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്  ജോയ്പ്പന്റെത്  ,UKയിലെ എല്ലാ മേഖലയില്‍ നിന്നും ഉള്ള മലയാളി സാന്നിധ്യവും പരിപാടിയില്‍ ശ്രദ്ധേയമായി.
UUKMA യുടെ മുഴുവന്‍ നേതൃത്വം കൂടാതെ സമൂഹിക സാംസ്‌കാരിക ,കലാരംഗത്തുള്ളവരും സജീവമായി പരിപാടിയില്‍ പങ്കെടുത്തു ജോയ്പ്പനും കുടുംബത്തിനും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്  വിജി പൈലി , അഡ്വ സിജു ജോസഫ് ,ദിലിപ് മാത്യു, സാബു  കുര്യന്‍ ,ഷൈമോന്‍ തോട്ടുംകള്‍  ,ടോം ജോസ് തടിയംപാട്, സജിഷ് ടോം ,എന്നിവര്‍ സംസാരിച്ചു ഡോക്ടര്‍ റോഷ്‌നി സതീഷ് ,റെക്‌സ് , എന്നിവരുടെ നേതൃത്തത്തില്‍ അരങ്ങേറിയ സംഗീത വിരുന്നു കാണികളെ ആനന്ദനൃത്തത്തില്‍ ആറാടിച്ചു.
കുട്ടികളും വലിയവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു ജോയ് ആഗസ്തിയും രെശ്മി ഫിലിപും കൂടി അവതരിപ്പിച്ച ഡാന്‍സ് കാണികളുടെ നിലക്കാത്ത കൈയടിക്ക് പാത്രമായി.
ഉച്ചക്കു രണ്ടു മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം എട്ടു മണിവരെ തുടര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും പരിപാടി ഒരു നല്ല അനുഭവം തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല .




കൂടുതല്‍വാര്‍ത്തകള്‍.