CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 21 Seconds Ago
Breaking Now

യു.കെ.എസ്സ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ വനിതാ സംഘം രൂപീകൃതമായി.ശ്യാമള സതീശന്‍ പ്രസിഡന്റ്, ഹേമലത സുരേഷ് സെക്രട്ടറി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രൂപീകൃതമായ യു.കെ.എസ്.എന്‍.ഡി.പി ശാഖാ യോഗം അതിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ എസ്സ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള മുഴുവന്‍ പോഷക സംഘടനകള്‍ക്കും രൂപം നല്‍കുകയാണ്. ബ്രിസ്റ്റോളില്‍ നടന്ന ശാഖാ യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ വച്ച് SNDP  വനിതാ സംഘത്തിനു രൂപം നല്‍കുകയും ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.

ശ്രീമതി. ശ്യാമളാ സതീശന്‍ (ബ്രിസ്റ്റോള്‍) പ്രസിഡന്റായും ശ്രീമതി. അജിതാ ബെന്നി (വെംബ്ലി) വൈസ് പ്രസിഡന്റായും ശ്രീമതി. ഹേമലതാ സുരേഷ്(സൌത്താംപ്ടണ്‍) സെക്രട്ടറിയായും ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയംഗങ്ങളായി താഴെ പറയുന്നവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

നിഷ മനു (ബ്രിസ്റ്റോള്‍)

ജിനി രാജേഷ് (ഡിവൈസസ്)

മിനി സന്തോഷ് കുമാര്‍ (ബാണ്‍സ്റ്റാപ്പിള്‍)

സജിതാ രാജേഷ് (വില്‍ഷെയര്‍)

ഷീബാമോള്‍ സുധാകരന്‍ (ടോണ്ടണ്‍)

ഷിംലാ ഷാജി (ബ്രിസ്റ്റോള്‍)

ജാതിമതവര്‍ഗ്ഗവര്‍ണ്ണ അധിനിവേശത്തിന്റെ ആധുനിക ജീര്‍ണ്ണതക്കെതിരെയുള്ള പോരാട്ടത്തിനു സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും അതിനു നേതൃത്വം നല്‍കുവാന്‍ എസ്സ്.എന്‍.ഡി.പി വനിതാ സംഘത്തിന് കഴിയണമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച 6170 നമ്പര്‍ യൂ.കെ എസ്സ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ. പ്രസിഡന്റ് സുജിത് ഉദയന്‍ അഭിപ്രായപ്പെട്ടു.

ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി ഏറിയേറി വരികയാണെന്നും ആയതിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് യൂ.കെ എസ്സ്.എന്‍.ഡി.പി വനിതാ സംഘത്തിന്റെ ഉത്തരവാദിത്വവും കടമയും വളരെ വലുതാണെന്നും അതേറ്റെടുക്കുവാന്‍ വനിതാ സംഘം തയ്യാറാവണമെന്നും യോഗം ഉല്‍ഘാടനം ചെയ്ത ശാഖായോഗം സെക്രട്ടറി ശ്രീ. വിഷ്ണു നടേശന്‍ ആഹ്വാനം ചെയ്തു.

വിശദവിവരത്തിന് ബന്ധപ്പെടുക:

ശ്യാമളാ സുരേന്ദ്രന്‍ പ്രസിഡന്റ്: 07411367408

ഹേമലതാ സുരേഷ് സെക്രട്ടറി: 07986585482

അജിതാ ബെന്നി വൈസ് പ്രസിഡന്റ്: 07400040005




കൂടുതല്‍വാര്‍ത്തകള്‍.