CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 3 Seconds Ago
Breaking Now

സ്റ്റീവനെജില്‍ നിര്യാതനായ പി.വി. മാത്യുവിനു യാത്രാ മൊഴി; സംസ്‌കാരം നാളെ മുട്ടുചിറയില്‍

സമാപന വിട വാങ്ങല്‍ ശുശ്രുഷക്കും, ഒപ്പീസ്സിനും ഫാ.ഡേവിഡ് ചിറമേല്‍ നേതൃത്വം വഹിച്ചു.

യു കെയിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റീവനേജില്‍ വച്ച് നിര്യാതനായ പ്രാക്കുഴിയില്‍ മാത്യുവിന് (കൊച്ചേട്ടന്‍) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നേര്‍ന്നു.സ്റ്റീവനെജിലെ ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ്. ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടത്തിയ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ ഫാ. ചാക്കോ പനത്തറ CM(വികാരി,ബ്ലാന്‍ഫോര്‍ഡ് ആര്‍.സീ.ചര്‍ച്ച്, പ്ലിമൌത്ത് രൂപത),ഫാ.ജോര്‍ജ്ജ് മാമ്പള്ളില്‍ എം.എസ്.ടി. എന്നിവര്‍ വിശുദ്ധ ബലിയിലും,അന്ത്യോപചാര ശുശ്രുഷകളിലും കാര്‍മ്മികത്വം വഹിച്ചു.

 സമാപന വിട വാങ്ങല്‍ ശുശ്രുഷക്കും, ഒപ്പീസ്സിനും അവയവ ദാനത്തിന്റെ പുണ്യസന്ദേശ ദൂതനായ ഫാ.ഡേവിഡ് ചിറമേല്‍ നേതൃത്വം വഹിച്ചു.

പരേതനെ അവസാനമായി ഒരു നോക്ക് കാണുന്നതിനും, ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുക്മ പ്രസിഡണ്ട് ഫാന്‍സീസ് മാത്യു അടക്കം നൂറു കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.യുക്മ, സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍,കേരള ഫാമിലി ക്ലബ്ബ്,സ്റ്റീവനേജ് കേരള കാത്തലിക്ക് കമ്മ്യുണിറ്റി, മുട്ടുചിറ സംഗമം,വെയില്‍സ് മലയാളി കമ്മ്യുനിറ്റി, എന്നിവയ്ക്ക് വേണ്ടി പ്രത്യേകം റീത്തുകള്‍ സമര്‍പ്പിച്ചു.  

മാത്യുവിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനും,അന്ത്യോപചാര ശുശ്രുഷകള്‍ക്കുമായി ദേവാലയത്തില്‍ എത്തിച്ചപ്പോള്‍ അതുവരെ അടക്കിപ്പിടിച്ചിരുന്ന കുടുംബാംഗങ്ങളുടെയും,ബന്ധുമിത്രാദികളുടെയും നിറുത്താത്ത കണ്ണീര്‍ പള്ളിയങ്കണത്തെ ദുഃഖ സാന്ദ്രമാക്കി. ജീവിത യാത്രയില്‍ എകയാക്കപ്പെട്ട ഭാര്യ റീത്താമ്മയുടെയും, പിതാവ് നഷ്ടപ്പെട്ട സൂസന്റെയും, രാജുവിന്റെയും തേങ്ങല്‍ ദേവാലയത്തില്‍ ശോക മൂകമാക്കി. 

സ്റ്റീവനെജില്‍ ഉള്ള സൂസന്‍ ജോഷി, വെയില്‍സിലെ  ബ്രിഡ്ജ് എന്‍ഡില്‍ താമസിക്കുന്ന രാജു മാത്യു ,ജിഷ ( ദുബായ്),ടെസ്സി (പട്ടിത്താനം), രാജി (മന്നക്കനാട്), ജോര്‍ജ്ജുകുട്ടി (കാപ്പുന്തല) എന്നിവര്‍ മക്കളാണ്.വെല്ലകം പോഴേത്ത്  കുടുംബാംഗമാണ് ഭാര്യ റീത്താമ്മ.യു കെ യിലുള്ള ജോഷി സഖറിയാസ്,വെയില്‍സിലുള്ള ലിബിയ രാജു എന്നിവര്‍ മരു മക്കളാണ്.

അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ശേഷം മൃതദേഹം ഫ്യുണറല്‍ ഏജന്‍സിക്ക് കൈമാറി. രാവിലെ ലണ്ടന്‍ ഹീത്രുവില്‍ നിന്നും പുറപ്പെട്ടു ബുധനാഴ്ച  രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരുന്ന മൃതദേഹം സ്വന്തക്കാരും,നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു നേരെ കാപ്പുന്തലയിലുള്ള സ്വവസതിയില്‍, എത്തിക്കും. ബുധനാഴ്ച തന്നെ വൈകുന്നേരം 4:00 മണിക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും.തുടര്‍ന്ന് മുട്ടു ചിറ സെന്റ് ഗോസ്റ്റ് ഫൊറോനാ പള്ളിയിലെ കുംബ കല്ലറയില്‍ സംസ്‌കാരം നടത്തും. റീത്താമ്മയോടൊപ്പം യു കെ യിലുള്ള കുടുംബാംഗങ്ങള്‍ മൃതദേഹം അനുധാവനം ചെയ്യുന്നുണ്ട്.

നാട്ടില്‍ കുടുംബാംഗങ്ങളുമായി 00919846420731 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.