CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 52 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷന് പുതിയ സാരഥികൾ !

 ഈ കഴിഞ്ഞ  ശനിയാഴ്ച്ച  നടന്ന വാർഷിക പൊതുയോഗത്തിൽ മാഞ്ചസ്റ്റർ  മലയാളി  അസ്സോസിയേഷന്റെ  ഈ വർഷത്തെ  സാരഥികളെ  തിരഞ്ഞെടുത്തു. ശ്രീ  പോൾസണ്‍  തോട്ടപള്ളിയുടെ  അധ്യക്ഷതയിൽ ചെർന്ന  യോഗത്തിൽ  കഴിഞ്ഞ  വർഷത്തെ പ്രവർത്തന  റിപ്പോർട്ടും കണക്കുകളും വായിച്ചു സംശയ നിവാരണം  നടത്തി ജനറൽ ബോഡി പാസാക്കി . തുടർനുള്ള തിരഞ്ഞെടുപ്പിൽ  എതിരില്ലാതെ  ശ്രീ   പോൾസണ്‍  തോട്ടപള്ളിയെ പ്രസിഡന്റായും  ശ്രീ ജോസഫ്‌  മാത്യു (ജോബി )വിനെ  സെക്രട്ടറിയായും , ശ്രീ ജോർജ്ജ്   വടക്കുംചേരി യെ  ട്രഷറർ  ആയും ജനറൽ ബോഡി തിരെഞ്ഞെടുത്തു . ഇവരെ കൂടാതെ ശ്രീമതി ബെൻസി  സാജു (വൈസ്  പ്രസിഡന്റ്‌ ) , ശ്രമതി നിഷ പ്രമോദ്  കേഡിയ (ജോയിന്റ്  സെക്രട്ടറി ) , ശ്രീ  ഷാജിമോൻ കെ  ഡി , ശ്രീ  ഹാൻസ്  ജോസഫ്‌ , ശ്രീ  മാത്യു ജെയിംസ്‌ (ഏലൂർ ), ശ്രീ  ജനേഷ്‌  നായർ , ശ്രീ  ജോമി ജോസ് , ശ്രീമതി ബിന്ദു  കുരിയൻ , ശ്രീമതി  നിഷ ശരത്  നായർ , ശ്രീമതി  റീന വിൽ‌സണ്‍  എന്നിവരെ  എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും  ശ്രീ  പോൾസണ്‍  തോട്ടപള്ളി,  ശ്രീ മാത്യു ജെയിംസ്‌ (ഏലൂർ ), ശ്രീ  സാജു  കാവുങ്ങ  എന്നിവരെ  യുക്മ പ്രതിനിധികളായും തിരഞ്ഞെടുത്തു .

 യോഗത്തിൽ  പ്രസിഡന്റ്‌  ശ്രീ   പോൾസണ്‍  തോട്ടപള്ളിയും സെക്രട്ടറി  ശ്രീ  ജോസഫ്‌  മാത്യു (ജോബി )വും  പുതിയ കമ്മിറ്റിയെ  സ്വാഗതം ചെയ്തു .  പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസ്സുകളും  മലയാളം ക്ലാസ്സുകളും  ഫെബ്രുവരി  ഇരുപത്തിയെട്ടാം തീയതി  മുതൽ ആരംഭികുന്നതാണെന്ന് സെക്രട്ടറി  അറിയിച്ചു.

 മാഞ്ചസ്റ്ററിലെ  എല്ലാ മലയാളികളും ഈ കൂട്ടായ്മയിൽ  ഒത്തു ചേർന്ന്  സഹകരിക്കണമെന്ന്  സെക്രട്ടറി  ശ്രീ ജോസഫ്‌  മാത്യു (ജോബി ) താഴ്മയായ് അഭ്യർ ത്ഥിച്ചു.

 കൂടുതൽ   വിവരങ്ങൾക്ക്    സെക്രട്ടറി  ശ്രീ  ജോസഫ്‌  മാത്യു (ജോബി ) വുമായി 07888 734481 എന്ന നമ്പറിൽ  ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.