Breaking Now

യുക്മ-ഫ്രണ്ട്സ്‌ യുണൈറ്റഡ് മ്യൂസിക്കല്‍കോമഡി നൈറ്റിന്‍റെ ആദ്യ ഷോയുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു.

മാഞ്ചസ്റ്റര്‍: മാര്‍ച്ച്‌ 8 മുതല്‍ 24 വരെയു. കെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തപ്പെടുന്ന യുക്മ-ഫ്രണ്ട്സ്‌ യുണൈറ്റഡ് മ്യൂസിക്കല്‍കോമഡി നൈറ്റിന്‍റെ ആദ്യ ഷോയുടെ ടിക്കറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം മാഞ്ചസ്റ്ററില്‍വച്ച് നടന്നു

യുക്മ-ഫ്രണ്ട്സ്‌ യുണൈറ്റഡ് മ്യൂസിക്കല്‍ കോമഡി നൈറ്റിന്‍റെ അരങ്ങേറ്റംകുറിക്കുന്ന മാഞ്ചസ്റ്ററില്‍,  മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍അസോസ്സിയേഷന്‍റെ മുന്‍ പ്രസിഡന്‍റ് ശ്രീ. കെ. കെ. ഉതുപ്പിന് ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്യുക്മ പി. ആര്‍. ഒ.യും എം. എം. സി. എ. പ്രസിഡണ്ടുമായ ശ്രീ. അലക്സ്‌ വര്‍ഗീസ് ആണ് ടിക്കറ്റ്വിതരണോദ്ഘാടനം നിര്‍വഹിച്ചത്.

എം. എം. സി. എ. വൈസ്‌ പ്രസിഡന്‍റ് സാബു ചാക്കോ, ജോയിന്‍റ്സെക്രട്ടറി ആഷന്‍ പോള്‍, ട്രഷറര്‍ ഷിജി തോമസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ദീര്‍ഘ കാലമായി മാഞ്ചസ്റ്റര്‍ മലയാളികളുടെ ആശയും ആവേശവുമായി നിലകൊള്ളുന്ന മാഞ്ചസ്റ്റര്‍മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്‍റെ ദശവാര്‍ഷികാഘോഷങ്ങളുടെ സമാപനം എന്ന നിലയിലാണ് മാര്‍ച്ച്‌8 നു യുക്മ-ഫ്രണ്ട്സ്‌യുണൈറ്റഡ് മ്യൂസിക്കല്‍ കോമഡി നൈറ്റിന്‍റെ ആദ്യ ഷോയുടെ പ്രദര്‍ശനം എം. എം. സി. എ.യുടെആഭിമുഖ്യത്തില്‍ വിഥിന്‍ഷോയിലെ ഫോറം സെന്‍ററില്‍ നടക്കുന്നത്.

യുക്മ കലാതിലകവും മാഞ്ചസ്റ്റര്‍മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ അഭിമാന താരവുമായ മരിയ തങ്കച്ചന്‍റെയും കലാപ്രതിഭയായ ഫ്രാങ്ക്ലിന്‍ ഫെര്‍ണാണ്ടസിന്‍റെയും മികച്ച നര്‍ത്തകിയായ ആഷ്ലിതങ്കച്ചന്‍റെയും നൃത്ത പ്രകടനങ്ങള്‍  പ്രധാനആകര്‍ഷണമായി മാറുമെന്നതിനാല്‍ ആദ്യ ഷോയുടെ ടിക്കറ്റ്‌ വിതരണത്തിനു തന്നെ ആവേശകരമായപ്രതികരണമാണ് ലഭിക്കുന്നത്. വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന ഷോയിലൂടെ ജനപ്രീതി നേടിയഫോര്‍ സ്റ്റാര്‍സ് ടീമിലെ പ്രമുഖരായ ഉല്ലാസ് പന്തളം,സജി മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ബിനു അടിമാലി (ടീം ചിരിക്കുടുക്ക) അനീഷ്‌ ബാല്‍ (ടീം മാഴ്സ്) എന്നിവരുംഒരുമിച്ചു വത്യസ്തമായ നര്‍മ്മത്തിന്റെ മായാലോകം തീര്‍ക്കും. അകമ്പടിയായി പ്രശസ്തപ്ലേ ബാക്ക് സിങ്ങേഴ്സ് ആയ സാം ശിവ (കൈരളി-യുവ, മിന്നലേ ഫെയിം) ഷിനില്‍ (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം) വര്‍ഷഎന്നിവരുടെ ഗാനാലാപനങ്ങളും പ്രശസ്ത നര്‍ത്തകരായ അര്‍ച്ചന സുശീലന്‍ (ഗ്ലോറി- മാനസപുത്രിസീരിയല്‍ ഏഷ്യാനെറ്റ് ഫെയിം) ശ്രീജിത്ത് (ഏഷ്യാനെറ്റ് വോഡഫോണ്‍ ഡാന്‍സ് ഫെയിം) എന്നിവരുടെമനം കവരുന്ന നൃത്ത ചുവടുകളും ചേര്‍ന്ന് ആസ്വാദകര്‍ക്ക് അനുരൂപമായ ഉത്തമമായഒരു സ്റ്റേജ് ഷോ ആണ് യുക്മ & ഫ്രെണ്ട്സ് യുനൈറ്റെഡ് ടീം അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

മാഞ്ചസ്റ്ററില്‍നടക്കുന്ന ഷോയുടെ ടിക്കറ്റ്‌ ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ്.

അലക്സ് വര്‍ഗീസ്‌-07985641921സാജന്‍ ചാക്കോ-07916295  ഷിജി തോമസ്‌-07960592704

ഷോ നടക്കുന്ന ഹാളിന്‍റെ അഡ്രസ്‌ താഴെ കൊടുത്തിരിക്കുന്നു. 

ForumCentre

Wythenshawe

M225RX




കൂടുതല്‍വാര്‍ത്തകള്‍.