CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 58 Seconds Ago
Breaking Now

സ്വാന്‍സി മലയാളി ബിനോയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന് വയ്ക്കും

കഴിഞ്ഞ ദിവസം കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായ സ്വാന്‍സി മലയാളി ബിനോയ് തോമസിന്റെ മൃതദേഹം ഞായറാഴ്ച സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സ്വാന്‍സിയിലെ എല്ലാ മലയാളികള്‍ക്കും പ്രിയങ്കെരനായിരുന്ന ബിനോയ് തോമസിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ബിനോയിയുടെ കുടുംബത്തിന് സ്വാന്ത്വനമേകാനുമായി സ്വാന്‍സിയിലും സമീപങ്ങളിലും താമസിക്കുന്ന മുഴുവന്‍ മലയാളികളും അന്ന് ഹോളി ക്രോസ് ചര്‍ച്ചില്‍ എത്തിച്ചേരും. മുന്‍പ് ലിവര്‍പൂളില്‍ താമസിച്ചിരുന്ന ബിനോയിക്ക് യാത്രാ മൊഴി ഏകുവാന്‍ ലിവര്‍പൂളില്‍ നിന്നും യു.കെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുമൊക്കെയായി വന്‍ ജനാവലിയും ഹോളി ക്രോസ് ചര്‍ച്ചില്‍ എത്തിച്ചേരുമെന്ന് കരുതുന്നു.

മാര്‍ച്ച് 8 ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരിക്കും ബിനോയിയുടെ ഭൗതിക ശരീരം പള്ളിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്നത്. തുടര്‍ന്ന് ജെന്‍ഡ്രോസ് പള്ളി വികാരി ഫാ. സിറില്‍ തടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 03.00 മണിക്ക് വി.കുര്‍ബാനയും ഉണ്ടായിരിക്കും.

ബിനോയിയുടെ നിര്യാണത്തില്‍ യുക്മ, യു.കെ.കെ.സി.എ., സ്വാന്‍സി മലയാളി അസോസിയേഷന്‍, ലിംക ലിവര്‍പൂള്‍, ലിവര്‍പൂള്‍ കേരള കാത്തലിക് സൊസൈറ്റി, കരിങ്കുന്നം സംഗമം തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പൊതുദര്‍ശനവും വി.കുര്‍ബാനയും നടക്കുന്ന പള്ളിയുടെ അഡ്രസ്സ്:

Holy Cross Church,

Upper Kingshead Road,

Gendrose,

Swansea SA5 8BR




കൂടുതല്‍വാര്‍ത്തകള്‍.