CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 14 Seconds Ago
Breaking Now

യുക്മ വെയില്‌സ് റീജിയന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോജി ജോസ് പ്രസിഡന്റ്, ജിജോ മാനുവല്‍ സെക്രട്ടറി

യുക്മ വെയില്‍സ് റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ സ്വാന്‍സിയില്‍ ചേര്‍ന്ന യുക്മ വെയില്‍സ് റീജിയണല്‍ ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് യുക്മ വെയില്‍സ് റീജിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു റീജിയണല്‍ ജനറല്‍ ബോഡി യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്.

സ്വാന്‍സിയില്‍ അന്തരിച്ച ബിനോയ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. യുക്മയുടെ പുതിയ നാഷണല്‍ കമ്മറ്റിക്ക് വെയില്‍സ് റീജിയന്റെ പിന്തുണ വാഗ്ദാനം ചെയ്ത റീജിയണല്‍ ജനറല്‍ ബോഡി പുതിയ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിനെ ബൊക്കെ നല്‍കി ജനറല്‍ ബോഡി യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാത്യു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

എല്ലാ ഭാരവാഹികളെയും പൊതുയോഗത്തില്‍ വച്ച് ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ജോജി ജോസ് ആണ് പുതിയ റീജിയണല്‍ പ്രസിഡന്റ്. ജിജോ മാനുവല്‍ സെക്രട്ടറിയായും, ജേക്കബ് ജോണ്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. സിബി ജോസഫ് പറപ്പള്ളി ആണ് നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടായി അഭിലാഷ് തോമസ് മൈലപറമ്പിലിനെയും റീജിയന്റെ പി. ആര്‍. ഒ. ആയി ബിന്‍സു ജോണിനെയും തെരഞ്ഞെടുത്തു.

യുക്മയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പുതിയ റീജിയണല്‍ ഭാരവാഹികള്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ മാസത്തിലും റീജിയണല്‍ കലാമേള ഒക്ടോബര്‍ മാസത്തിലും നടത്തുവാനും തീരുമാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.