Breaking Now

കേരളത്തിന് അഭിമാനമായി ചിത്രയ്ക്ക് നാലാം സ്വര്‍ണം

27 സ്വര്‍ണവുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് നാലാം സ്വര്‍ണ്ണം ലഭിച്ചു. ക്രോസ് കണ്‍ട്രിയിലാണ് പാലക്കാട് മുണ്ടൂര്‍സ്‌കൂളിലെ ചിത്ര സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഒരു വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ചിത്ര ഇത്തവണ 1,500 മീറ്റര്‍ 3,000 മീറ്റര്‍, 5,000 മീറ്റര്‍, ക്രോസ് കണ്‍ട്രി ഇനങ്ങളിലാണ് സ്വര്‍ണം വാരിയത്.

ഇതോടെ 27 സ്വര്‍ണവുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പഞ്ചാബാണ് തൊട്ടുപിന്നില്‍. കേരളം കിരീടം ഉറപ്പിച്ചുകഴിഞ്ഞെങ്കിലും കഴിഞ്ഞ തവണ 29 സ്വര്‍ണവുമായാണ് ജേതാക്കളായത്.




കൂടുതല്‍വാര്‍ത്തകള്‍.