Breaking Now

ഫലസ്തീനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി

ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫലസ്തീന്‍റെ ജയം.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് ഇന്ത്യ നേടിയത്. ക്ളിഫോര്‍ഡ് മിറാന്‍ഡയും സയ്യിദ് റഹിം നബിയുമാണ് ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.

എന്നാല്‍, അഷ്റഫ് നുമാന്‍ നേടിയ മൂന്ന് ഗോളുകള്‍ ഫലസ്തീന് വിജയം സമ്മാനിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.