Breaking Now

സെലിബ്രിറ്റി ക്രിക്കറ്റ് തുടങ്ങി

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉത്ഘാടനമത്സരത്തില്‍ ചെന്നൈ റൈനോസ് ഭോജ്പുരി ദബാംങ്സിനെ നേരിടുന്നു.

 ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം മമ്മൂട്ടി ടീമുകളെ പരിചയപ്പെടുത്തും. അമ്മ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെ  ക്യാപ്റ്റന്മാരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി കെ ബി ഗണേഷ്കുമാര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനച്ചടങ്ങിനുശേഷം രാത്രി ഏഴിന് അമ്മ കേരള സ്ട്രൈക്കേഴ്സും മുബൈ ഹീറോസും തമ്മിലുള്ള മത്സരം ആരംഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.