Breaking Now

ക്രിസ്‌ത്യനോയ്‌ക്ക് ഹാട്രിക്‌; റയലിന്‌ കൂറ്റന്‍ജയം

ഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്യാതെ പോയതിന്‌ സൂപ്പര്‍താരം ക്രിസ്‌ത്യാനോ റൊണാള്‍ഡോ പശ്‌ചാത്തപിച്ചപ്പോള്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന്‌ വന്‍ജയം.

ക്രിസ്‌ത്യാനോ ഹാട്രിക്‌ തികച്ച മല്‍സരത്തില്‍ സെവില്ലയെ 4-1 നായിരുന്നു റയല്‍ തകര്‍ത്തു വിട്ടത്‌. ക്രിസ്‌ത്യാനോയ്‌ക്ക് പുറമേ ബന്‍സേമയും നേടി ഗോള്‍.

ബുധനാഴ്‌ച മാഞ്ചസ്‌റ്റര്‍ യുണൈറ്റഡുമായി ചാമ്പ്യന്‍സ്‌ ലീഗില്‍ പോരാടുന്നതിന്‌ മുന്നോടിയായി സാബി അലോന്‍സോ, സാമി ഖദിരിയാ, മെസ്യൂട്ട്‌ ഓസില്‍ തുടങ്ങി മധ്യനിരയിലെ പ്രമുഖരില്‍ ചിലര്‍ക്ക്‌ വിശ്രമം നല്‍കിയായിരുന്നു റയല്‍ മല്‍സരത്തിന്‌ ഇറങ്ങിയത്‌. എന്നാല്‍ അതൊന്നും റയലിന്റെ മികവിനെ ബാധിച്ചില്ല.

കളി തുടങ്ങി പതിനെട്ടാം മിനിറ്റില്‍ തന്നെ റയല്‍ സ്‌കോര്‍ ചെയ്‌തു. കരിം ബെന്‍സേമ ആയിരുന്നു സ്‌കോറര്‍. ലാലിഗയില്‍ തന്റെ അമ്പതാം ഗോള്‍ കുറിച്ച ബെന്‍സേമയുടെ ഗോളിന്‌ പിന്നില്‍ കളിച്ചതും ക്രിസ്‌ത്യാനോയുടെ ബുദ്ധിയായിരുന്നു. ഇതിന്‌ പിന്നാലെ തന്നെ 26 ാം മിനിറ്റില്‍ ക്രിസ്‌ത്യാനോ മല്‍സരത്തിലെ ആദ്യ ഗോളും കണ്ടെത്തി.

രണ്ട്‌ ഗോള്‍ മികവുമായി പകുതി അവസാനിപ്പിച്ച റയല്‍ രണ്ടാം പകുതിയില്‍ ക്രിസ്‌ത്യാനോയുടെ ഇരട്ട ഗോളുകളും കണ്ടു. 46, 59 മിനിറ്റുകളിലായി ക്രിസ്‌ത്യാനോ തന്റേയും ടീമിന്റെയും ഗോള്‍ നേട്ടം പൂര്‍ത്തിയാക്കിയതിന്‌ പിന്നാലെ തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഗോണ്‍സാലോ ഹിഗ്വനെ നഷ്‌ടമാകുകയും ചെയ്‌തു. പത്തു പേരുമായി പോര്‌ തുടര്‍ന്ന റയലിനെതിരേ കളി തീരാന്‍ മൂന്ന്‌ മിനിറ്റുള്ളപ്പോള്‍ മാനു ഡെല്‍ മോറലിലൂടെ സെവില്ല ആദ്യ തിരിച്ചടി നല്‍കുകയും ചെയ്‌തു.




കൂടുതല്‍വാര്‍ത്തകള്‍.