Breaking Now

യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം നോര്‍ത്ത് ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു .

യാക്കോബായ സുന്രിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ മേഘല കേന്ദ്രീകരിച്ചു രൂപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ലണ്ടന്‍ യൂനിറ്റ് (JSOCSM ) നോര്‍ത്ത് ലണ്ടന്‍ സെന്റ്‌.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ രൂപീകരിച്ചു .

ഫെബ്രുവരി 24 നു ഞായറാഴ്ച രാവിലെ കുര്‍ബാനാനന്തരം ഫാ. ഗീവര്‍ഗീസ് തണ്ടായതിന്റെ നേത്രുത്വത്തില്‍ ഇതിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു .യു കെ മേഘലയിലെ വിദ്യാര്‍ഥികളുടെ  ആത്മീയ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന ഈ പ്രസ്ഥാനം യു കെ മേഘലയിലെ എല്ലാ ഇടവകകളിലും പ്രവര്‍ത്തനം ആരംഭിച്ചു വരുന്നു .

യു കെ യില്‍ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന യാക്കോബായ സഭാ വിശ്വാസികളായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചു കൊണ്ട് അവരുടെ വിശ്വാസം കേട്ടിപ്പെടുതുവാനും , സൌഹൃദം വളര്‍ത്തുവാനും , പരിശുദ്ധ സഭയുടെ ചരിത്രം , പാരമ്പര്യം , മൂല്യം മുതലായവ പഠിക്കാനും , മാറി വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തില്‍ ഉറച്ചു വളരുവാനുതകുന്ന പ്രോഗ്രാമുകള്‍ ക്രമീകരിക്കാന്‍ ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നു .
യൂണിറ്റിന്റെ പ്രസിഡണ്ടായി വികാരി ഫാ . ഗീവര്‍ഗീസ് താണ്ടായതും യൂനിറ്റ് കോ ഓഡിനേറ്ററായി ബസില്‍ പൌലോസും , കമ്മിറ്റി അംഗങ്ങളായി ആന്‍ ബേബി , ജെബിന്‍ ഷാജിയെയും , സെക്രട്ടറി ആയി ജെസ്ലി ജേക്കബിനെയും തിരഞ്ഞെടുത്തു .





 




കൂടുതല്‍വാര്‍ത്തകള്‍.