CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 41 Seconds Ago
Breaking Now

സദ്യവട്ടങ്ങളും താളമേളങ്ങളുമായി, ഏവരും കാത്തിരിക്കുന്ന യുബിഎംഎയുടെ ഓണാഘോഷം നാളെ....

യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നാളെ സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികൾ വൈകുന്നേരം വരെ നീളും. അംഗങ്ങൾ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാൻസ് സ്‌കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്കിറ്റുകളും അരങ്ങേറും. ബ്രിസ്റ്റോളിൽ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. യുബിഎംഎയുടെ നിറപ്പകിട്ടാർന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎയുടെ പ്രസിഡന്റ് ജെയിംസ് ചെറിയാൻ, സെക്രട്ടറി ബിജു പപ്പാരിൽ എന്നിവർ അറിയിച്ചു.  

 വാർത്ത: ജെഗി ജോസഫ്        




കൂടുതല്‍വാര്‍ത്തകള്‍.