CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 39 Seconds Ago
Breaking Now

2018ലെ യുക്മ കലണ്ടര്‍; യുകെ മലയാളികൾക്കിടയിൽ വൻപ്രചാരം നേടുന്നു...

യുകെ മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ യുക്മ കലണ്ടർ ഈ വർഷം ഒക്ടോബർ മാസം തന്നെ വിതരണം ചെയ്തു തുടങ്ങിയത് യു.കെയിലെമ്പാടും വൻപ്രചാരം ലഭിക്കുന്നതിനിടയാക്കി. യുക്മയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്‌ ഒക്ടോബർ മാസം തന്നെ കലണ്ടർ പുറത്തിറക്കി യുകെയുടെ എല്ലാ മേഖലയിലും വിതരണത്തിന്‌ എത്തിച്ചത്. ഒക്ടോബർ 28 ശനിയാഴ്ച ലണ്ടൻ ഹെയർഫീൽഡിൽ വച്ചു നടന്ന യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍ കലാമേള 2017ന്റെ വേദിയിലാണ്‌ 2018 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തത്‌. 

യുകെയിലെയും കേരളത്തിലെയും അവധി ദിവസങ്ങൾ വ്യത്യസ്തമായ കളറുകളിൽ ചേർത്തിരിക്കുന്നത് കൂടാതെ മലയാളം പഞ്ചാംഗം നോക്കി മലയാള മാസതീയതികളും നാളുകളും കൃത്യമായി ഉൾപെടുത്തി എന്നുള്ളതാണ് ഈ വർഷത്തെ യുക്മ കലണ്ടറിന്റെ പ്രത്യേകത. യുകെയിലെ അവധി ദിവസങ്ങളും ശനി, ഞായർ ദിവസങ്ങൾ ചുവന്ന കളറിലും ഇന്ത്യയിലെ അവധി ദിവസങ്ങൾ നീല നിറത്തിലുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ വയ്ക്കുവാനും ഇയർ പ്‌ളാനര്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഈ വര്‍ഷവും 15,000 കലണ്ടറുകള്‍ ആണ് യുക്മ സൌജന്യമായി യുകെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയും ആണ് ഇവ യുകെ മലയാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. 

ഇന്ത്യയിലെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലൈഡ് ഫൈനാൻസിയേഴ്‌സ്, മുത്തൂറ്റ് ബാങ്ക്, ലോ ആൻഡ് ലോയേർസ് സോളിസിറ്റേഴ്‌സ്, ടോംടോം ട്രാവൽസ്, സിബി ജോർജ്  അക്കൗണ്ടൻസി സർവീസ്, ബി ആൻഡ് എൽ ഫോട്ടോഗ്രാഫി യുകെ, കൊരിന്ത്യൻസ് ഓട്ടോമൊബൈൽസ് എന്നിവരാണ് ഈ വർഷത്തെ യുക്മ കലണ്ടറിനു പരസ്യം നൽകി സഹായിച്ചത്. 

നാഷണല്‍ കലാമേള വേദിയില്‍ പ്രകാശനം ചെയ്ത  കലണ്ടറുകള്‍ യുക്മ  അംഗ അസോസിയേഷനുകളിൽ ഇതിനോടകം തന്നെ റീജിയണൽ കമ്മറ്റി എത്തിച്ചു നൽകിയിട്ടുണ്ട്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേന ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

യുക്മയില്‍ അംഗമല്ലാത്ത സംഘടനകള്‍ക്കും യുക്മ കലണ്ടര്‍ എത്തിക്കുവാന്‍ യുക്മ നേതൃത്വം ആലോചിക്കുന്നുണ്ട്. കലണ്ടറുകൾ ആവശ്യമുള്ള സംഘടനകൾ യുക്മ നാഷണൽ സെക്രട്ടറിയുടെ ഇമെയിൽ ആയ secretary.ukma@gmail.com ൽ നിങ്ങളുടെ  അഡ്രസും നിങ്ങൾക്കു ആവശ്യമായ കലണ്ടറിന്റെ എണ്ണവും നൽകിയാൽ കൊറിയർ വഴി കലണ്ടർ നിങ്ങൾക്കു ലഭിക്കുന്നതാണ്.

വാർത്ത: ബാലസജീവ് കുമാർ, യുക്മ പി.ആർ.ഓ

 




കൂടുതല്‍വാര്‍ത്തകള്‍.