CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 48 Seconds Ago
Breaking Now

ഡബ്ല്യൂ.എം.സി സോഷ്യൽ റെസ്പോണ്സിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്, അവാർഡ് ദാനചടങ്ങ് ഡിസംബർ 30 -ന്

ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ  Social Responsibility Award -നായി  മെറിൻ ജോർജ്ജ് ഫൌണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാർഡ്  ദാനം  2017  ഡിസംബർ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക്  ഡബ്ള്യ.എം.സി യുടെ ക്രിസ്തുമസ്  പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. 

2009  -ൽ സ്ഥാപിതമായ  മെറിൻ ജോർജ്ജ് ഫൌണ്ടേഷന്  , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും , ഭവന രഹിതരെയും മുൻകാലങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്  കൂടാതെ ഈ  വർഷം ഫൌണ്ടേഷൻ  നിർമ്മിച്ചു നൽകിയ 'സ്നേഹവീട്' പദ്ധതിയും പരിഗണിച്ചാണ്  രക്ഷാധികാരി എന്ന നിലയിൽ  ഫാ. ജോർജ് തങ്കച്ചനെ അവാർഡിനായി തിരഞ്ഞെടുത്തത് .

ഫാ. ജോർജ് തങ്കച്ചൻ വികാരിയായുള്ള ഡ്രോഹഡയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇടവകയിലെ അംഗങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ്  ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ്  ഏർപ്പെടുത്തിയ ഈ അവാർഡ് ആദ്യമായി സ്വീകരിച്ചത് അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷൻ സ്ഥാപകയായ ശ്രീമതി. മേരി മക്ക്കോർമക്കായിരുന്നു.

അവാർഡ് ദാന ചടങ്ങിൽ സാന്നിധ്യവും , ഫാ. ജോർജ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയും അയർലണ്ടിലെ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നതായി ഡബ്ല്യൂ.എം.സി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.