CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 14 Seconds Ago
Breaking Now

അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം.അയ്യപ്പ പൂജ നാളെ.ഒരുക്കങ്ങൾ പൂർത്തിയായി.

ബ്രിട്ടണില്‍ മലയാളി ഹിന്ദുസമാജങ്ങള്‍ കേന്ദ്രീകരിച്ചുള്ള അയ്യപ്പപൂജ എന്ന ആശയത്തിനു തുടക്കം കുറിച്ച ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം ഒരു ദശാബ്ദക്കാലത്തെ വിജയഗാഥയുമായി ഈ വര്‍ഷത്തെ അയ്യപ്പപൂജക്കു തയ്യാറായിക്കഴിഞ്ഞു.

 ഭക്തി നിര്‍ഭരമായ അന്തരീക്ഷം കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമാണ് ബ്രിസ്റ്റോളിലെ അയ്യപ്പപൂജ. ഇതേ മാതൃകയില്‍  ബ്രിട്ടനിലെ മറ്റു പല സ്ഥലങ്ങളിലും അയ്യപ്പപൂജകള്‍ക്കു തുടക്കം കുറിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ബ്രിസ്റ്റോള്‍ ഹിന്ദു സമാജത്തിനു കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്തെ ശരണഘോഷ മുഖരിതമാക്കി   ബ്രിട്ടനില്‍ പല സ്ഥലങ്ങളിലായി പതിനഞ്ചോളം അയ്യപ്പപൂജകള്‍ നടത്തപ്പെടുന്നത് മലയാളി ഹിന്ദു സമൂഹത്തിനു ഏറെ അഭിമാനത്തിനു വക നല്‍കുന്നതാണ്.

ഈ മാസം പതിനെട്ടാം തീയതി ശനിയാഴ്ച ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വച്ച് ഉച്ചക്ക് 1.30  മുതല്‍ 6 മണി വരെയാണ്  ഈ വര്‍ഷത്തെ അയ്യപ്പപൂജാ ചടങ്ങുകള്‍ നടത്തപ്പെടുക.ഭാവലയ ഭജന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ഭജനയും വിവിധതരം പൂജകള്‍ നടത്താനുള്ള സൗകര്യവും ആഘോഷങ്ങള്‍ക്ക് നിറം പകരും. പൂജയില്‍ പങ്കെടുക്കാനും വഴിപാടുകള്‍ നടത്തുവാനും താത്പര്യമുള്ളവര്‍ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക .

കൂടുതല്‍ വിവരങ്ങള്‍ക്ക് 

07877598036 ,07540941596 

വാർത്ത: പ്രമോദ് പിള്ള 

 




കൂടുതല്‍വാര്‍ത്തകള്‍.