CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 56 Seconds Ago
Breaking Now

കുഞ്ഞിനെ ദുബായ് എയര്‍പോര്‍ട്ടില്‍ മറന്നുവച്ച് പാക്കിസ്ഥാനി കുടുംബം ; വീണ്ടെടുത്തത് മൂന്നു മണിക്കൂറിന് ശേഷം

വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്.

ദുബായ് വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ച പാക്കിസ്ഥാനി കുടുംബം അല്‍ഐനിലേ വീട്ടിലേക്ക് പോയി. വീട്ടുകാര്‍ തിരിച്ചെത്തുംവരെ മൂന്നു വയസ്സുകാരിയെ നോക്കിയത് എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാര്‍. 

ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാകിസ്താനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തില്‍ ഉണ്ടാകുമെന്നാണു കരുതിയത്.

വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങള്‍ യാത്രാനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പോഴാണ് ഒറ്റപ്പെട്ട കുട്ടി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു വിമാനത്താവള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ടെലഫോണ്‍ നമ്പര്‍ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കടുംബം കുഞ്ഞിനെ സ്വീകരിക്കാന്‍ തിരിച്ചു വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂര്‍ കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.